കൊച്ചി: എറണാകുളം പറവൂർ പുത്തൻവേലിക്കര ചാലക്കുടിപ്പുഴയിൽ കുളിക്കാനിറങ്ങിയ അഞ്ച് പെൺകുട്ടികളിൽ രണ്ടുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. കോഴിത്തുരുത്ത് മണൽബണ്ടിന് സമീപമാണ് അപകടമുണ്ടായത്. മേഘ, ജ്വാല ലക്ഷ്മി എന്നീ വിദ്യാർത്ഥികളാണ് മരിച്ചത്. പുഴയിൽ മുങ്ങിയവരിൽ മൂന്നുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. പുത്തൻവേലിക്കരയ്ക്ക് സമീപത്തായി താമസിക്കുന്ന പെൺകുട്ടികളാണ് ഒഴുക്കിൽപ്പെട്ടത്. കുട്ടികൾ ഒഴുകിപ്പോകുന്നത് സമീപത്തായി കക്ക വാരുകയായിരുന്നവരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇവരാണ് മൂന്നുപേരെ രക്ഷപ്പെടുത്തിയത്.
Trending
- 2025ലെ അല്‍ ദാന നാടക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
- ബഹ്റൈനില്‍ പുതിയ സ്കൂളുകള്‍ക്കും വിപുലീകരണത്തിനും വിദ്യാഭ്യാസ മന്ത്രിയുടെ അംഗീകാരം
- അല്‍ ദാന നാടക അവാര്‍ഡ്: ജൂറിയെ പ്രഖ്യാപിച്ചു
- സാറിലെ അപകടം: വാഹനമോടിച്ചത് ലഹരിയിലെന്ന് കണ്ടെത്തല്‍; വിചാരണ 23ന് തുടങ്ങും
- ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ (ബി കെ സി കെ)ഈദ് സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
- ബഹ്റൈനില്‍ പുതിയ പവര്‍ സ്റ്റേഷന് പദ്ധതിക്ക് അംഗീകാരം
- ബഹ്റൈനില്‍ അളവു നിയമത്തില്‍ ഭേദഗതി
- തീപിടിച്ച കപ്പല്‍ ദൂരത്തേക്ക് വലിച്ചുനീക്കി; ഒരു വടം കൂടി ബന്ധിപ്പിക്കാന്‍ ശ്രമം