കൊല്ലം: വാഹന പരിശോധനയ്ക്കിടെ ഹെല്‍മറ്റ് വെക്കാത്തതിന് ഹൃദ്രോഗിയായ വയോധികൻറെ മുഖത്തടിച്ച ചടയമംഗലം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷൻ എസ്.ഐ ഷജീമിനെ സ്ഥലംമാറ്റി. കഠിന പരിശീലനത്തിനായി ഇയാളെ കുട്ടിക്കാനത്തെ കെ എ പി ബറ്റാലിയനിലേക്കാണ് മാറ്റിയത്. സംഭവത്തിൽ അന്വേഷണത്തിന് ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് കൊല്ലം റൂറൽ എസ് പി വ്യക്തമാക്കി.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി https://lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
ഇന്ന് രാവിലെയാണ് മഞ്ഞപ്പാറ സ്വദേശിയായ രാമാനന്ദനെ എസ് ഐ മർദ്ദിച്ചത്. പ്രദേശത്ത് ചടയമംഗലം പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം. ഹെൽമറ്റില്ലാതെ ബൈക്കിന് പിന്നിൽ യാത്ര ചെയ്യുകയായിരുന്നു രാമാനന്ദൻ. ഇത് കണ്ട പൊലീസ് കൈകാണിച്ച് വാഹനം നിർത്താനാവശ്യപ്പെട്ടു. ഹെൽമറ്റ് ഇല്ലാതിരുന്നതിനാൽ പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടു. കൂലിപ്പണിക്കാരനാണെന്നും ഇപ്പോൾ പണം എടുക്കാനില്ലെന്നും പറഞ്ഞപ്പോൾ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചു. രോഗിയാണെന്ന് രാമാനന്ദൻ അറിയിച്ചെങ്കിലും ബലംപ്രയോഗിച്ച് ഇയാളെ വാഹനത്തിൽ കയറ്റാനായിരുന്നു പൊലീസിന്റെ ശ്രമം. ഇതിനിടെയാണ് രാമാനന്ദന്‍ മർദ്ദനമേറ്റത്.
https://www.facebook.com/100003730873609/videos/pcb.2063829653751377/2063829597084716/
67 വയസ്സുള്ള രാമാനന്ദന്‍ നായരെ പൊലീസ് അടിച്ച് ജീപ്പിലേക്ക് വലിച്ചെറിഞ്ഞത്
ജംഗ്ഷനിലുണ്ടായിരുന്ന ചിലർ ദൃശ്യങ്ങൾ പകർത്തി സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതിനിടെ പൊലീസ് ജീപ്പിൽ നിന്ന് പുറത്തിറങ്ങിയ വയോധികൻ ‘ഒന്നുകിൽ കൊല്ലണം, അല്ലെങ്കിൽ ആശുപത്രിയിൽ കൊണ്ടുപോകണം’ എന്ന് അലറുന്നത് വീഡിയോയിൽ കാണാം. ഈ കോറോണക്കാലത്ത് ഏറെ മഹത്തായ സേവനം ചെയ്യുന്ന കേരള പൊലീസിൻറെ നല്ല പേര് ഇല്ലാതാക്കുന്ന ഇത്തരത്തിലുള്ള അക്രമിയായ പൊലീസുകാരെ സ്ഥലം മാറ്റുന്നതിന് പുറമെ മാതൃകാപരമായി ശിക്ഷിക്കണമെന്നാണ് പൊതു സമൂഹത്തിൻറെ ആവശ്യം.