മനാമ. ബഹറൈൻ കെഎംസിസി പേരാമ്പ്ര മണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ സി എച് അനുസ്മരണ സമ്മേളനവും സാന്ത്വനം റിലീഫ് സെല്ലിന്റെ ഉത്ഘാടനവും മണ്ഡലം വാട്സ്ആപ് ഗ്രൂപ്പിൽ നടന്നു. സി എച്ചിന്റെ പാത പിന്തുടർന്ന് കൊണ്ട് പ്രവർത്തന രംഗത്ത് കർമ്മ നിരതരാവാൻ സി എച് അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്ത കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ പ്രവർത്തകരെ ആഹ്വാനം ചെയ്തു.പേരാമ്പ്ര ജബലന്നൂർ കോളേജ് പ്രിൻസിപ്പൾ റഫീഖ് സഖരിയാ ഫൈസി സാന്ത്വനം റിലീഫ് ഫണ്ട് ഉൽഘാടനം ചെയ്തു.നാട്ടിലെ നിർദ്ദനരും അശരണരുമായ രോഗികൾക്ക് മരുന്നെത്തിക്കുക എന്നതാണ് സാന്ത്വനം റിലീഫ് പദ്ധതി കൊണ്ട് കമ്മിറ്റി ഉദ്ദേശിക്കുന്നത് .
മണ്ഡലം പ്രസിഡന്റ് മൊയ്തീൻ പേരാമ്പ്ര അധ്യക്ഷനായിരുന്നു.കെഎംസിസി മുൻ സ്റ്റേറ്റ് പ്രസിഡന്റ് എസ് വി ജലീൽ,കെഎംസിസി ജില്ലാ ജനറൽ സെക്രട്ടറിഫൈസൽ കണ്ടിതാഴ,മുസ്ലിം ലീഗ് പേരാമ്പ്ര മണ്ഡലം ട്രഷറർ ഹമീദ് ആവള എന്നിവർ സംസാരിച്ചു .പേരാമ്പ്ര മണ്ഡലത്തിൽ നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ കമ്മിറ്റി അനുമോദിച്ചു. വിജയം നേടിയവർക്ക് പേരാമ്പ്ര മണ്ഡലം ലീഗ് ഓഫീസിൽ വെച്ചു കെഎംസിസി മൊമന്റൊ നൽകി ആദരിച്ചു. മണ്ഡലം മുസ്ലിം ലീഗ് നേതാക്കൾ ബഹ്റൈൻ കെഎംസിസി നേതാക്കളായ അഷ്റഫ്നരിക്കോടൻടി എം .മുഹമ്മദ്എന്നിവർ പങ്കെടുത്തു സംസാരിച്ചു.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
ജില്ലാ കെഎംസിസി ഭാരവാഹികളായഅസീസ് പേരാമ്പ്ര, കാസിം നൊച്ചാട് വിവിധമണ്ഡലം കെഎംസിസി ഭാരവാഹികളായ കുഞ്ഞബ്ദുള്ള മാസ്റ്റർ(കുറ്റ്യാടി),ഷാജഹാൻ പരപ്പൻ പൊയിൽ(കൊടുവള്ളി),റസാഖ് കായണ്ണ (ബാലുശ്ശേരി),അഷറഫ് കാട്ടിൽ പീടിക (കൊയിലാണ്ടി),സഹീർ എടച്ചേരി (നാദാപുരം)നസിം പേരാമ്പ്ര (സെക്രട്ടറി മണ്ഡലം കെഎംസിസി ), മാക്കൂൽ മൊയ്തീൻ മാസ്റ്റർ, ഇബ്രാഹീം പുതുശ്ശേരി,സ്കൈ അഷറഫ്, റഷീദ് കുരിക്കൾ കണ്ടി എന്നിവർ ആശംസ നേർന്നു. നൗഷാദ് കീഴ്പ്പയ്യൂർ പ്രാർത്ഥന നടത്തി.കുഞ്ഞബ്ദുള്ള മുയിപ്പോത്ത്,ഫൈസൽ തോലേരി, സുബൈർ കണ്ണബത്ത്,ഹസൻ പുതിയോട്ടിൽ,റഷീദ് കുരിക്കൾ കണ്ടി,അമീർ തോലേരി എന്നിവർ പരിപാടി നയന്ത്രിച്ചു .ഇബ്രാഹീം പാലാട്ടക്കര സ്വാഗതവും,ട്രഷറർ അബ്ദുൾ സമദ് മുയിപ്പോത്ത് നന്ദിയും പറഞ്ഞു.