ന്യൂഡല്‍ഹി: രാജ്യത്ത് ക്രിമിനൽ നടപടിച്ചട്ടവും (സിആർപിസി) ഇന്ത്യൻ ശിക്ഷാ നിയമവും ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. കരട് ബിൽ ഉടൻ പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആഭ്യന്തര സെക്രട്ടറിമാരും ആഭ്യന്തര മന്ത്രിമാരും പങ്കെടുത്ത ഹരിയാനയിലെ സൂരജ്കുണ്ഡിൽ നടന്ന ദ്വിദിന ചിന്തൻ ശിബിരത്തിലാണ് പ്രഖ്യാപനം.
സിആർപിസി, ഐപിസി എന്നിവ സമയബന്ധിതമായി പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി നിർദ്ദേശങ്ങൾ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു. അവ പരിശോധിച്ചു വരികയാണ്. മാറ്റങ്ങൾ അടങ്ങിയ കരട് ബിൽ ഉടൻ പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് അമിത് ഷായെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.