ഇടുക്കി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. പുതിയ ഡാം നിര്‍മിക്കണോ എന്ന് തീരുമാനിക്കേണ്ടത് ഡാമിന്റെ ഉടമസ്ഥാവകാശമുള്ള തമിഴ്നാടെന്ന് കേന്ദ്രസര്‍ക്കാര്‍.
പുതിയ അണക്കെട്ട് വേണോ വേണ്ടയോ എന്ന് കേന്ദ്രം നിര്‍ദേശിക്കില്ലെന്നും ലോക്സഭയില്‍ രേഖാമൂലം കേന്ദ്രം വ്യക്തമാക്കി.മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ വേണമെന്ന ആവശ്യമാണ് ഇതുവരെ കേരളം മുന്നോട്ടുവച്ചത്.
ഡാം വിഷയത്തില്‍ കേരളം ഇന്ന് സുപ്രിംകോടതിയില്‍ പ്രത്യേക സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് അറിയിച്ചു.
