ഇറാനില്‍ കുടുങ്ങിയവരെ തിരികെ എത്തിക്കാന്‍ ശക്തമായ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ശ്രമം ഊര്‍ജിതമാക്കിയെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. 6000-ത്തോളം ഇന്ത്യക്കാര്‍ ഇറാനില്‍ കുടുങ്ങി കിടക്കുന്നുണ്ട്. ഇതില്‍ 1100 പേര് തീര്‍ഥാടകരാണെന്നും ജയശങ്കര്‍ ലോക്സഭയില്‍ പറഞ്ഞു.
വിദേശികളുടെ ഇന്ത്യന്‍ സന്ദര്‍ശനം വിലക്കിയെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയടക്കം സ്ഥിതിഗതികള്‍ വിലയിരുത്തിവരികയാണ്. എല്ലാ മന്ത്രാലയങ്ങളും സംയുക്തമായാണ് വിഷയത്തില്‍ ഇടപെടുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ മറ്റ് രാജ്യങ്ങളേക്കാള്‍ മുന്നിലാണ് ഇന്ത്യയെന്നും വിദേശകാര്യമന്ത്രി കൂട്ടിച്ചേര്‍ത്തു.