ന്യൂഡൽഹി: 2022- 2023 സാമ്പത്തിക വർഷത്തേയ്ക്കുള്ള പൊതുബഡ്ജറ്റ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചു. 90 മിനിറ്റ് നീണ്ട ബജറ്റ് അവതരണത്തിൽ അടിസ്ഥാന സൗകര്യ വികസന രംഗത്ത് വമ്പൻ നിക്ഷേപ പ്രഖ്യാപനങ്ങളാണ് പ്രഖ്യാപിച്ചിരുന്നത്. വ്യാപാര – വാണിജ്യ രംഗത്തെ വളർച്ചയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ബജറ്റ് നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ 2022-23 വർഷത്തിൽ നിരവധി ഉൽപ്പന്നങ്ങളുടെ വില കുറയും. ചില ഉൽപ്പന്നങ്ങളുടെ വില വർധിക്കുകയും ചെയ്യും.
തദ്ദേശീയമായി ഉൽപ്പാദനം മെച്ചപ്പെടുത്തുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. സ്മാർട്ട്ഫോണുകളുടെയും ഇലക്ട്രോണിക് ഉപകരണങ്ങളുടെയും നിർമ്മാണം ഇന്ത്യയിൽ വളർത്തിയെടുക്കുകയാണ് ലക്ഷ്യം. അതിനായി ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് നികുതി വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ കമ്പനികൾ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട പ്രകാരം പ്രത്യേക ഇളവുകൾ നഷകുമെന്ന സൂചനയാണ് ബജറ്റിലുള്ളത്. നാലു കാര്യങ്ങൾക്കാണ് 2022 പൊതുബഡ്ജറ്റിൽ ഊന്നൽ നൽകിയത്. പി എം ഗതിശക്തി പദ്ധതി, സമഗ്ര വികസനം,ഉത്പാദന വികസനം, നിക്ഷേപ പ്രോത്സാഹനം. ജി എസ് ടി ഏർപ്പെടുത്തിയ ശേഷം ഏറ്റവും വരുമാനം കിട്ടുന്ന സമയമാണിതെന്നും മന്ത്രി പറഞ്ഞു.
വില കുറയാൻ സാധ്യതയുള്ളവ
- തുണിത്തരങ്ങൾ
- ഡയമണ്ട്
- ജെം സ്റ്റോൺസ്
- ഇമിറ്റേഷൻ ആഭരണങ്ങൾ
- മൊബൈൽ ഫോൺ
- മൊബൈൽ ഫോൺ ചാർജർ
- അസറ്റിക് ആസിഡ്
- മെഥനോൾ അടക്കമുള്ള രാസവസ്തുക്കൾ
വില കൂടാൻ സാധ്യതയുള്ളവ
- ഇറക്കുമതി ചെയ്യുന്ന ടിവി അടക്കമുള്ള ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ
- കുടകൾ
- സോഡിയം സയനൈഡ്
- കാർഷികോപകരണങ്ങൾ
- എഥനോൾ ചേർക്കാത്ത പെട്രോൾ
കേന്ദ്ര ബജറ്റ് 2022 പ്രധാന പ്രഖ്യാപനങ്ങൾ
വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് 1500 കോടി രൂപ അനുവദിക്കും
ഇലക്ട്രോണിക് ഉത്പന്നങ്ങൾക്കും രത്നങ്ങൾക്കും വില കുറയും
ഐ ടി റിട്ടേൺ രണ്ട് വർഷത്തിനകം പുതുക്കി ഫയൽ ചെയ്യാം
ആദായ നികുതി റിട്ടേണിന് പുതിയ സംവിധാനം
3.8 കോടി വീടുകളിൽ കുടിവെള്ളം
സംസ്ഥാനങ്ങൾക്ക് ഒരു ലക്ഷം കോടിയുടെ സാമ്പത്തിക സഹായം
രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ഒപ്റ്റിക് ഫൈബർ കേബിൾ
വനിതാ ശിശു ക്ഷേമത്തിന് മൂന്ന് പദ്ധതികൾ
ആനിമേഷൻ, വിഷ്വൽ ഇഫക്ട്സ് മേഖലയ്ക്ക് പ്രോത്സാഹനം
5ജി സ്പെക്ട്രം ലേലം ഈ വർഷം
വ്യവസായ വികസനത്തിനായി ഒരു രാജ്യം ഒരു രജിസ്ട്രേഷൻ പദ്ധതി
ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോർട്ട് ഈ വർഷം മുതൽ
പി എം ആവാസ് യോജനയിൽ 80 ലക്ഷം വീടുകൾ
ദേശീയ മാനസികാരോഗ്യ പദ്ധി ഉടൻ
തൊഴിലുറപ്പ് പദ്ധതിയ്ക്ക് കൂടുതൽ തുക വിലയിരുത്തും.
എൽ ഐസിയുടെ സ്വകാര്യവത്ക്കരണം വൈകില്ല
യുവാക്കൾ, സ്ത്രീകൾ,കർഷകർ, പിന്നാക്ക വിഭാഗങ്ങൾ എന്നിവരുടെ ക്ഷേമം ലക്ഷ്യം
ചെറുകിട ഇടത്തരം മേഖലകൾക്ക് രണ്ട് ലക്ഷം കോടി
അഞ്ച് നദികളെ ബന്ധിപ്പിക്കാനുള്ള പദ്ധതി തയ്യാർ
മാനസികാരോഗ്യം
കൊവിഡ് മഹാമാരി ജനങ്ങളുടെ മാനസികാരോഗ്യത്തെ സാരമായി ബാധിച്ചെന്ന് മന്ത്രി പറഞ്ഞു.
കൗൺസലിംഗ്
കെയർ സെന്ററുകൾ
ദേശീയ ടെലി മെന്റൽ ഹെൽത്ത് പ്രോഗ്രാം
23 ടെലി മെന്റൽ ഹെൽത്ത് സെന്റർ നെറ്റ് വർക്കുകൾ
കാർഷിക മേഖല
വിള വിലയിരുത്തൽ
ഭൂരേഖകൾ ഡിജിറ്റലൈസ് ചെയ്യും
നെല്ലിനും ഗോതമ്പിനും താങ്ങുവില
ജൽ ജീവൻ മിഷന് 60000 കോടി
ജൈവകൃഷിക്കായി പ്രത്യേക പദ്ധതി
വിളകളുടെ സംഭരണം കൂട്ടും
താങ്ങുവിലയ്ക്കായി 2.7 ലക്ഷം കോടി
കർഷകർക്ക് വൻ ആനുകൂല്യങ്ങൾ
കർഷകർക്കായി കിസാൻ ഡ്രോണുകൾ
വിളകൾക്ക് താങ്ങുവില നൽകാൻ 2.37 ലക്ഷം കോടി
വിഷരഹിത കൃഷി പ്രോത്സാഹിപ്പിക്കും
കാർഷിക മേഖലയിൽ സ്റ്റാർട്ടപ്പുകൾ ആരംഭിക്കും
പ്രതിരോധം
പ്രതിരോധ മേഖലയിൽ ഇറക്കുമതി കുറയ്ക്കും
68 ശതമാനം പ്രതിരോധ മേഖലയിലെ വാങ്ങൽ രാജ്യത്തിനകത്ത് നിന്നും
ഗതാഗതം
സീറോ ഫോസിൽ ഇന്ധന നയം
പ്രത്യേക മൊബിലിറ്റി സോണുകൾ
നഗരങ്ങളിൽ ബാറ്ററി സ്വാപിംഗ് പോളിസി
ഇലക്ട്രിക് വാഹനങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം
ചാർജിംഗ് സൗകര്യങ്ങൾ വർദ്ധിപ്പിക്കും
നഗരങ്ങളിൽ ഗ്രീൻ വാഹനങ്ങൾ
കവച് എന്ന പേരിൽ 2000 കി.മീറ്ററിൽ പുതിയ റോഡ്
100 പുതിയ കാർഗോ ടെർമിനലുകൾ
7 ഗതാഗത മേഖലകളിൽ അതിവേഗ വികസനം
100 പുതിയ കാർഗോ ടെർമിനലുകൾ
മലയോര ഗതാഗതത്തിന് പുതിയ പദ്ധതി
മൂന്ന് വർഷത്തിനുള്ളിൽ 400 വന്ദേ ഭാരത് ട്രെയിനുകൾ
2000 കിലോമീറ്റർ റെയിൽവേ ശൃംഖല വർദ്ധിപ്പിക്കും
വിദ്യാഭ്യാസം
ഓരോ ക്ളാസിനും ഓരോ ചാനൽ പദ്ധതി നടപ്പാക്കും
ഡിജിറ്റൽ ക്ളാസിന് 200 പ്രാദേശിക ചാനൽ
ഡിജിറ്റൽ സർവകലാശാല തുടങ്ങും
രണ്ട് ലക്ഷം അങ്കണവാടികൾ നവീകരിക്കും
ബാങ്കിംഗ്
കോർപ്പറേറ്റ് സർചാർജ് ഏഴു ശതമാനമാക്കി കുറച്ചു
ഓൺലൈൻ ബില്ലിംഗ് സിസ്റ്റം
വിർച്വൽ ആസ്തിക്ക് 1 ശതമാനം ടിഡിഎസ്
80സിയിൽ പുതിയ ഇളവുകളില്ല
ഡിജിറ്റൽ ആസ്തി ഇടപാടിന് 30 ശതമാനം നികുതി
ഡിജിറ്റൽ കറൻസി, ബ്ളോക്ക് ചെയിൻ എന്നിവ അവതരിപ്പിക്കും
ആദായ നികുതി സ്ളാബുകളിൽ മാറ്റമില്ല
ക്രിപ്റ്റോ കറൻസി സമ്മാനമായി സ്വീകരിക്കുന്നവരും നികുതി നൽകണം
സഹകരണ സ്ഥാപനങ്ങളുടെ നികുതി 15 ശതമാനമാക്കി കുറച്ചു
സർക്കാർ ജീവനക്കാർക്ക് എൻ പി എസ് നികുതി ഇളവ് 14 ശതമാനം കുറച്ചു
75 ഡിജിറ്റൽ ബാങ്കിംഗ് യൂണിറ്റുകൾ സ്ഥാപിക്കും
ഒന്നര ലക്ഷം പോസ്റ്റ് ഓഫിസുകളെ ബന്ധിപ്പിച്ച് കോർ ബാങ്കിംഗ് സംവിധാനം
സെസ് നിയമത്തിന് പകരം പുതിയ ചട്ടം കൊണ്ടുവരും
പ്രത്യേക സാമ്പത്തിക മേഖലാ നിയമം സമഗ്രമായി മാറ്റും
കേന്ദ്ര സർക്കാരിന്റെ മൂലധന ചെലവ്
2022-2023ൽ കേന്ദ്ര സർക്കാരിന്റെ മൂലധന ചെലവ് 10.68 കോടി രൂപ പ്രതീക്ഷിക്കുന്നു
ചെലവുകളിൽ 30 ശതമാനം വർദ്ധനയുണ്ടാകും
