കൊച്ചി : സര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് ഒരു മന്ത്രിയുടെ മകന് വിരുന്നൊരുക്കിയതിന്റെ വിശദാംശങ്ങള്‍ തേടി കേന്ദ്ര ഏജന്‍സികള്‍. 2018 ല്‍ തലസ്ഥാനത്തെ ഹോട്ടലില്‍ മന്ത്രിപുത്രന്റെ വിരുന്നിനെത്തുടര്ന്ന് സ്വപ്നയുമൊത്തുള്ള മന്ത്രിയുടെ മകന്റെ ചിത്രങ്ങള്‍ ലഭിച്ചതിന് പിന്നാലെയാണ് വിശദാംശങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ തേടിയത്.
മന്ത്രിയുടെ മകന്റെ യുഎഇയിലെ വീസാ കുരുക്ക് പരിഹരിച്ചത് അന്ന് കോണ്‍സുലേറ്റിലായിരുന്ന സ്വപ്ന സുരേഷ് ഇടപെട്ടായിരുന്നു. ഇതിന് നന്ദി പ്രകടിപ്പിച്ചാണ് വിരുന്നൊരുക്കിയതെന്നാണ് അറിയുന്നത്. വിരുന്നില്‍ തലസ്ഥാനത്തെ മറ്റൊരു സിപിഎം പ്രമുഖന്റെ ദുബായിലുള്ള മകനടക്കം പങ്കെടുത്തിരുന്നു. ഇദ്ദേഹമാണ് മന്ത്രിപുത്രനെ സ്വപ്ന സുരേഷിന് പരിചയപ്പെടുത്തിയിരുന്നത്. ഈ വിരുന്നിന് പിന്നാലെയാണ് 2019 ല്‍ ലൈഫ് മിഷന് കരാറില്‍ മന്ത്രിയുടെ മകന് ഇടനിലക്കാരനായതെന്നാണ് സൂചന ലഭിക്കുന്നത്. കേന്ദ്ര ഏജന്‍സികള്‍ മന്ത്രിയുടെ മകനെയും ചോദ്യം ചെയ്യും. വിരുന്നിലെ ചിത്രങ്ങള്‍ കേന്ദ്ര ഏജന്‍സിക്ക് ലഭിച്ചതിന് പിന്നാലെ ഇതിന്റെ് വീഡിയോ ദൃശ്യങ്ങള്‍ക്കായി അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
Trending
- ബഹ്റൈന്‍ ടൂറിസം മേഖല വിപുലീകരണത്തിന് ഒരുങ്ങുന്നു
- ഈജിപ്ത് വിദേശകാര്യ മന്ത്രി ബഹ്റൈനില്‍
- മദ്യപാനത്തിനിടെ ലൈംഗികാതിക്രമം; രാമനാട്ടുകരയില്‍ യുവാവ് കൊല്ലപ്പെട്ടു
- വോയിസ് ഓഫ് ട്രിവാന്‍ഡ്രം വനിതാ വിഭാഗം ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
- കെ.എസ്.സി.എ. എം.ടിയെ അനുസ്മരിച്ചു
- ബഹ്റൈന്‍ ഹോളി ഖുര്‍ആന്‍ ഗ്രാന്‍ഡ് പ്രൈസ്: പ്രാഥമിക യോഗ്യതാ മത്സരങ്ങള്‍ ആരംഭിച്ചു
- ബഹ്റൈന്‍ ബേയില്‍ കോസ്റ്റ് ഗാര്‍ഡ് ബോധവല്കരണ കാമ്പയിന് നടത്തി
- സ്ത്രീകളെ ശല്യം ചെയ്തതു ചോദ്യം ചെയ്ത ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ വീട്ടിലേക്ക് സ്ഫോടകവസ്തു എറിഞ്ഞു