മനാമ: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ 72 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് വേണമെന്ന പ്രവാസിവിരുദ്ധ നടപടിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റി.
72 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനയില്‍ റിപ്പോര്‍ട്ട് സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്താല്‍ മാത്രമേ യാത്രാ അനുമതി ലഭിക്കുകയൊള്ളൂ. കൂടാതെ നാട്ടിലെത്തിയാല്‍ വിമാനത്താവളത്തില്‍ വച്ച് വീണ്ടും കൊവിഡ് പരിശോധന സ്വന്തം ചെലവില്‍ നടത്തണമെന്ന് പറയുന്നത് തികച്ചും പ്രവാസികളെ പ്രയാസ പെടുത്തുന്ന നടപടിയാണെന്നും കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ എന്നിവര്‍ പറഞ്ഞു.
കൊവിഡ് വീണ്ടും വ്യാപകമായതോടെ ജോലി നഷ്ടപ്പെട്ടു വരുമാനമില്ലതെയാണ് പലരും നാട്ടിലേക്ക് വരുന്നത്. അവരെ വീണ്ടും ദുരിതത്തിലാക്കി വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന നടപടിയാണ് കേന്ദ്രം ഇപ്പോള്‍ കൈക്കൊണ്ടിട്ടുള്ളത്. ഈ തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി പ്രവാസി അനുകൂല നലപാട് സ്വീകരിക്കണം.
പെട്ടന്ന് നാട്ടിലേക്ക് പോവേണ്ട യാത്രക്കാര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുക എന്നത് വലിയ ബിദ്ധിമുട്ട് ഉണ്ടാക്കും അതുപോലെ പരിശോധന പോസിറ്റീവായാല്‍ തന്നെ ടിക്കറ്റ് തുക നഷ്ടപ്പെടുകയും ചെയ്യും. നാട്ടിലെത്തിയാല്‍ തന്നെ സ്വന്തം ചെലവില്‍ ടെസ്റ്റ് നടത്തണമെന്ന് പറയുന്ന അംഗീകരിക്കാന്‍ കഴിയാത്ത നടപടിയാണ്.
വിമാനത്താവളങ്ങളില്‍ സൗജന്യമായി കോവിഡ് പരിശോധന നടത്താനുള്ള സൗകര്യം സംസ്ഥാന സര്‍ക്കാര്‍ തന്നെ ഒരുക്കണം. പരസ്യങ്ങള്‍ക്കും മറ്റുമായി അനാവശ്യമായി പണം ചെലവഴിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലായ പ്രവാസികളുടെ കാര്യത്തില്‍ അനുകൂലമായ നടപടി സ്വീകരിക്കണം. ചെക് ചെയ്തു നെഗറ്റീവ് ആയവർക്ക് പോലും കേരളത്തിലെ 14 ദിവസം കോറന്റൈൻ അവസാനിപ്പിക്കണം കോവിഡിന്റെ പാശ്ചാത്തലത്തില്‍ നിയന്ത്രണം നടപ്പിലാക്കണമെങ്കിലും പ്രവാസികളെ ദ്രോഹിക്കാതെ പ്രവാസികളുടെ അവസ്ഥ മനസ്സിലാക്കിയാണ് തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടതെന്ന് കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.