മുംബൈ: ജനുവരി 25ന് റിലീസിനൊരുങ്ങുന്ന ഷാരൂഖ് ഖാൻ ചിത്രമായ പത്താനിൽ മാറ്റങ്ങൾ വരുത്താൻ നിർദ്ദേശിച്ച് സെൻസർ ബോർഡ്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി) ആണ് ചിത്രത്തിന്റെ നിർമ്മാതാക്കൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
ചിത്രത്തിന്റെ ചില ഭാഗങ്ങളിൽ ഗാനങ്ങളിൽ അടക്കം മാറ്റം വരുത്തി സിനിമ വീണ്ടും സര്ട്ടിഫിക്കേഷന് സമര്‍പ്പിക്കാന്‍ സിബിഎഫ്സി ചെയർമാൻ പ്രസൂൺ ജോഷി നിർദ്ദേശിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
സർട്ടിഫിക്കേഷനായി ചിത്രം അടുത്തിടെ സിബിഎഫ്സി കമ്മിറ്റിക്ക് മുന്നിൽ എത്തിയിരുന്നു. ബോർഡിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് കൃത്യവും സമഗ്രവുമായ പരിശോധനയ്ക്ക് ശേഷമാണ് മാറ്റങ്ങൾ നിർദ്ദേശിച്ചതെന്നാണ് റിപ്പോർട്ടുകൾ.