തിരുവനന്തപുരം.വേലുത്തമ്പി ദളവ നാഷണൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ
ധീര ദേശാഭിമാനി തലക്കുളത്ത് വേലുത്തമ്പി ദളവയുടെ 258- ആം ജന്മ ദിനാഘോഷത്തോട് അനുബന്ധിച്ച് സെക്രട്ടറിയേറ്റ് വളപ്പിലുള്ള പ്രതിമയിൽ കെ.മുരളീധരൻ എം.പി. ഹാരർപ്പണവും പുഷ്പാർച്ചനയും നടത്തി ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ പ്രസിദ്ധ ചിത്രകാരനും വാഗ്മിയുമായ ഡോ.എം.ജി.ശശിഭൂഷനെയും വിനോദ സഞ്ചാര മേഖലയിലെ സമഗ്രസേവനങ്ങൾക്ക് റഷ്യൻ പാർലമെന്റിന്റെ ബഹുമതിക്ക് അർഹനായ ചെങ്കൽ രാജശേഖരൻ നായരെയും കെ.മുരളീധരൻ എം.പി.പൊന്നാട ചാർത്തി ആദരിച്ചു.
2022 – 23 ൽ പൂജപ്പുരയിൽ ദേശീയ റോളർ സ്കേറ്റിഠഗ് ചാമ്പ്യൻഷിപ്പ് മെഡൽ നേടിയ ആകാംഷ സന്തോഷ് , മിന്നു.റ്റി.അരുൺ , എസ്.വൈഷ്ണവ്, അർഷക്ക് ഷാജി , ആദിഷ സന്തോഷ് , ആഷിക്ക് ഷാജി , എന്നിവരെയും അനുമോദിച്ചു.പൂജപ്പുര മുൻ കൗൺസിലറും വേലുത്തമ്പി ദളവ നാഷണൽ ഫൗണ്ടേഷൻ ട്രസ്റ്റ് ചെയർമാനുമായ കെ.മഹേശ്വരൻ നായർ ,
ജനറൽ സെക്രട്ടറി കോട്ടുകാൽ ശ്രീകുമാർ ആഘോഷ കമ്മിറ്റി കൺവീനർമാരായ വി.സുകുമാരൻ നായർ , എസ്.വിശ്വംഭരൻ നായർ , എസ്.ജയനാരായണൻ , പി.ഗോപകുമാർ , എന്നിവരും പങ്കെടുത്തു.