തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ സിബിഐ അന്വേഷണ സംഘം കലാഭവന്‍ സോബിയുടെ മൊഴിയെടുക്കുന്നു. തിരുവനന്തപുരത്തെ സിബിഐ ഓഫീസില്‍ വെച്ചാണ് മൊഴി രേഖപ്പെടുത്തു.
നേരത്തെയും ബാലഭാസ്കറിന്റെ മരണം ആസൂത്രിത കൊലപാതകമെന്ന് സോബി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും അപകടസ്ഥലത്ത് കണ്ട കാര്യങ്ങളാണ് നേരത്തെ ക്രൈംബ്രാഞ്ചിനോട് പറഞ്ഞിരുന്നതെന്നും സോബി പറഞ്ഞു. അപകടത്തിന് മുന്‍പ് നടന്ന കാര്യങ്ങള്‍ സിബിഐയോട് വിശദീകരിക്കുമെന്നും സോബി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ഇതിന് മുമ്പ് ബാലഭാസ്കറിന്റെ അച്ഛന് കെ സി ഉണ്ണിയുടെയും ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെയും മൊഴി സിബിഐ എടുത്തിരുന്നു. കേസിലെ മറ്റ് പല സാക്ഷികളില്‍ നിന്നും വരും ദിവസങ്ങളില്‍ സിബിഐ മൊഴിയെടുക്കും.
സ്റ്റാർവിഷൻന്യൂസ് വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X