ഡൽഹി: ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടില്‍ സിബിഐയുടെ റെയ്ഡ്. എക്സൈസ് നയവുമായി ബന്ധപ്പെട്ട സംഭവത്തിലാണ് റെയ്ഡ് നടക്കുന്നത്. ആംആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ മദ്യനയം വലിയ വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു. വ്യാപക വിമര്‍ശനങ്ങളും ഇതിനെതിരെ ഉണ്ടായിരുന്നു. ഇതിനിടെയാണ് റെയ്ഡ്. എന്‍സിആര്‍ മേഖലയിലെ ഇരുപതോളം സ്ഥലങ്ങളിൽ സിബിഐ പരിശോധന നടത്തുന്നുണ്ട്. അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം സിസോദിയ നിഷേധിച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്ത് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നവരെ ഇത്തരത്തില്‍ ദ്രോഹിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും സിസോദിയ ആരോപിച്ചു.
Trending
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
