മലപ്പുറം : സാധരണ ക്കാരുടെ പണം എടുത്തു പറ്റിക്കുന്നത് മുസ്ലിം ലീഗിന്റെ മുഖമുദ്ര ആണെന്ന് മന്ത്രി കെ ടി ജലീൽ പറഞ്ഞു. മലപ്പുറത്തു പ്രസ് ക്ളബിൽ വാർത്ത ലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഗിൽ ഇപ്പോൾ പണിയും വരുമാനവും ഇല്ലാത്തവരുടെ ജീവിത രീതി കണ്ടാൽ നിങ്ങൾക്കത് മനസിലാവും. ഞാൻ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ആയിരുന്നപ്പോൾ സംസ്ഥാന സമ്മേളനത്തിന്റെ മുഴുവൻ കണക്കും ഹാജരാക്കിയിരുന്നു. ആ സമയത്ത് ശിഹാബ് തങ്ങൾ പറഞ്ഞ വാക്കുകൾ ഇന്നും ഓർക്കുന്നു.
ആദ്യമായാണ് ലീഗ് സമ്മേളനം നടത്തിയിട്ടു പണം ബാക്കിയാവുന്നത്. ഇതിനർത്ഥം എല്ലാം മുക്കുന്ന പാരമ്പര്യം ആണ് ലീഗിനുള്ളത്. തങ്ങൾ കുടുംബത്തിലുള്ളയാൾ തന്നെ ആരോപണം ഉന്നയിച്ചത് ശ്രദ്ധേയമാണ്. മന്ത്രി പറഞ്ഞു. പരാതി ലഭിച്ചാൽ ശക്തമായി അന്വേഷണം നടത്തും. ജലീൽ പറഞ്ഞു. ലീഗ് മത മൗലിക വാദി അല്ലെന്ന് ജലീൽ ചോദ്യത്തിന് മറുപടി ആയി പറഞ്ഞു. എന്നാൽ അവരുമായി ചേർന്നുള്ള പ്രവർത്തനം അവർക്കു തിരിച്ചടിയായി. അത്തരം ആളുകളുമായി ഇടതു പക്ഷം കൂട്ടു ചേരില്ലെന്നും ഞങ്ങൾ ക്ക് അതിന്റ ആവശ്യം ഇല്ലെന്നും മന്ത്രി പറഞ്ഞു. കുഞ്ഞാലിക്കുട്ടി നിയമ സഭയും ലോക്സഭയും വെച്ചു കുട്ടിക്കളി നടത്തുകയാണ്. കെ ടി ജലീൽ പറഞ്ഞു. രണ്ടു തോണിയിൽ കാലിട്ടു അവസരത്തിന് അനുസരിച്ചു തീരുമാനം എടുക്കുന്നത് ശരി അല്ല.