കൊല്ലം: സംസ്ഥാന സർക്കാർ ഇത്തവണ വിതരണം ചെയ്യുന്ന ഓണക്കിറ്റിൽ കശുവണ്ടി വികസന കോർപറേഷന്റെ കശുവണ്ടിപരിപ്പുമുണ്ടാവും.50 ഗ്രാം പരിപ്പാണ് ഒരു കിറ്റിൽ ഉണ്ടാവുക.80 ലക്ഷം പാക്കറ്റുകളിലായി 400 മെട്രിക് ടൺ പരിപ്പാണ് വിതരണം ചെയ്യുക.ഇതിൽ 60 ലക്ഷം പാക്കറ്റുകൾ കോർപറേഷനും,20 ലക്ഷം പാക്കറ്റുകൾ കാപെക്സും നൽകും.ദിവസം 4 ലക്ഷം പാക്കറ്റുകൾ വീതമാണ് കോർപറേഷന്റെ അയത്തിൽ ഫാക്ടറിയിൽ തയാറാവുന്നത്.പാക്ക് ചെയ്ത പരിപ്പിന്റെ വയനാട്ടിലേക്കുള്ള ആദ്യ ലോഡ് ബഹു. ധനകാര്യ വകുപ്പ് മന്ത്രി സ. കെ. എൻ ബാലഗോപാൽ ഇന്ന് രാവിലെ അയത്തിൽ ഫാക്ടറിയിൽ ഫ്ലാഗ് ഓഫ് ചെയ്തു. ആഭ്യന്തര വിപണിയിൽ പരിപ്പിന്റെ ഉപഭോഗം വർദ്ധിപ്പിക്കുവാനുള്ള കോർപ്പറേഷന്റെ ശ്രമങ്ങൾക്ക് സർക്കാരിന്റെ ഈ തീരുമാനം.
