കോഴിക്കോട്: വെള്ളിമാടുക്കുന്ന് ബാലിക മന്ദിരത്തിൽ നിന്നും കുട്ടികളെ കാണാതായ സംഭവത്തിൽ രണ്ട് യുവാക്കൾക്കെതിരെ പോക്സോ ചുമത്തി പോലീസ് കേസ് എടുക്കും. യുവാക്കൾ തങ്ങൾക്ക് മദ്യം നൽകി ലൈംഗിക ബന്ധത്തിന് ശ്രമിച്ചെന്ന് പെൺകുട്ടികൾ നൽകിയ പരാതിയെ തുടർന്നാണ് കേസെടെക്കുക. മലപ്പുറം എടക്കരയിലുള്ള ഒരു യുവാവാണ് പെൺകുട്ടികൾക്ക് പണം നൽകിയതെന്നും കണ്ടെത്തിയിട്ടുണ്ട്. ബാലിക മന്ദിരത്തിലെ സ്ഥിതി മോശമായതിനാൽ പുറത്തു കടന്ന ശേഷം ഗോവയിലേക്ക് പോകാനായിരുന്നു പദ്ധതി എന്ന് പെൺകുട്ടികൾ മൊഴി നൽകി. യുവാക്കൾക്കെതിരെ ജ്യൂവനയിൽ ജസ്റ്റിസ് ആക്ട് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
