കൊച്ചി: ആലുവയില്‍ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ നല്‍കരുതെന്ന് പ്രതി അസഫാക് ആലം കോടതിയില്‍. പ്രായം കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവ് നല്‍കണം. മനഃപരിവര്‍ത്തനത്തിന് അവസരം വേണമെന്നും പ്രതി അസഫാക് ആലം ആവശ്യപ്പെട്ടു. പ്രതിയുടെ ശിക്ഷയിന്മേല് എറണാകുളം പോക്സോ കോടതിയിലാണ് വാദം തുടരുന്നത്. അതേസമയം കേസിലെ പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന് ആവര്‍ത്തിച്ചു. പ്രതി കൃത്യം നടത്തിയ രീതി അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. ബലാത്സംഗത്തിന് ശേഷം അഞ്ചുവയസ്സുകാരിയെ ക്രൂരമായ കൊലപ്പെടുത്തി. മാലിന്യം വലിച്ചെറിയുന്ന ലാഘവത്തോടെ കുട്ടിയെ മറവു ചെയ്തു. ഈ കുട്ടി ജനിച്ച വര്‍ഷം പ്രതി മറ്റൊരു കുട്ടിയെ പീഡിപ്പിച്ചിരുന്നു. ഇയാള്‍ വധശിക്ഷയില്‍ കുറഞ്ഞ ഒരു ശിക്ഷയും അര്‍ഹിക്കുന്നില്ലെന്നും പ്രോസിക്യൂഷന് വാദിച്ചു. അതേസമയം താന്‍ കുറ്റം ചെയ്തിട്ടില്ലെന്നാണ് ഇതിനോട് പ്രതി അസഫാക് ആലം പറഞ്ഞത്. കേസില്‍ പ്രതി അസഫാക് ആലം കുറ്റക്കാരനാണെന്ന് കോടതി നേരത്തെ വിധിച്ചിരുന്നു. ശിക്ഷാ വിധിക്ക് മുന്നോടിയായി കോടതി ആവശ്യപ്പെട്ട് നാലു റിപ്പോര്‍ട്ടുകള്‍ നേരത്തെ സമര്‍പ്പിച്ചിരുന്നു. വധശിക്ഷ വരെ ലഭിക്കാവുന്ന അഞ്ചു കുറ്റങ്ങള്‍ അടക്കം ഗൗരവസ്വഭാവമുള്ള 16 കുറ്റങ്ങളാണ് അസഫാക് ആലത്തിനെതിരെ കോടതി കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ ജൂലൈ 28 നാണ് ബിഹാര്‍ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസ്സുള്ള കുഞ്ഞിനെ പ്രതിയായ അസഫാക് ആലം വിളിച്ചുകൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്.
Trending
- അന്താരാഷ്ട്ര സ്പോര്‍ട്സ് ക്യാമ്പിനായി സല്ലാക്കിലെ സര്‍ക്കാര്‍ ഭൂമി നല്‍കും
- 750 ബഹ്റൈനി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സഹായ പദ്ധതിയുമായി തംകീന്‍
- ഇന്‍ഷുറന്‍സ് രേഖകള്‍ തയ്യാറാക്കാന്‍ 2000 രൂപ കൈക്കൂലി വാങ്ങിയ പൊലീസുകാരനെ കയ്യോടെ പൊക്കി വിജിലന്‍സ്
- ബഹ്റൈനില്‍ പുതുതായി നിയമിതരായ അംബാസഡര്‍മാരില്‍നിന്ന് വിദേശകാര്യ മന്ത്രി യോഗ്യതാപത്രങ്ങള്‍ സ്വീകരിച്ചു
- ബഹ്റൈനില്‍ ഈയാഴ്ച ശക്തമായ പൊടിക്കാറ്റിന് സാധ്യത
- ബഹ്റൈന്‍ സമ്മര്‍ ടോയ് ഫെസ്റ്റിവല്‍ രണ്ടാം പതിപ്പിന് തുടക്കമായി
- ബഹ്റൈനില്‍ നവംബറില്‍ ആരോഗ്യ സമ്മേളനവും പ്രദര്‍ശനവും
- കെസിഎല്‍ സീസണ് 2: മൂന്ന് താരങ്ങളെ നിലനിര്‍ത്തി അദാനി ട്രിവാന്‍ഡ്രം റോയല്‍സ്