
മനാമ: കിംഗ് ഫഹദ് കോസ് വേ വഴി ബഹ്റൈനിലേക്ക് നിരോധിത പുകയില ഉല്‍പ്പന്നമായ തമ്പാക്ക് കടത്താന്‍ ശ്രമിച്ചു പിടിയിലായ ഒരാള്‍ക്കെതിരായ കേസ് ക്രിമിനല്‍ കോടതിക്ക് കൈമാറിയതായി പബ്ലിക് പ്രോസിക്യൂഷനിലെ നികുതി വെട്ടിപ്പ് കുറ്റകൃത്യ യൂണിറ്റ് മേധാവി അറിയിച്ചു.
ചെക്ക്പോസ്റ്റില്‍ 230 കിലോഗ്രാം തമ്പാക്കുമായാണ് ഇയാളെ ആഭ്യന്തര മന്ത്രാലയത്തിലെ കസ്റ്റംസ് അഫയേഴ്സ് വിഭാഗം ഉദ്യോഗസ്ഥര്‍ പിടികൂടിയത്. വാഹനത്തിന്റെ ഡിക്കിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു തമ്പാക്ക്.
തമ്പാക്കും കാറും അധികൃതര്‍ പിടിച്ചെടുത്തു. പബ്ലിക് പ്രോസിക്യൂഷന് നടത്തിയ അന്വേഷണത്തിനിടയിലുണ്ടായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റംസമ്മതിച്ചു.
