കോഴിക്കോട് : എൻ.എസ്.എസ് വിശ്വാസ സംരക്ഷണത്തിനായി സംഘടിപ്പിച്ച നാമജപ യാത്രകൾക്കെതിരെ കേസെടുത്തത് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ പറഞ്ഞു. കേസെടുത്ത് എതിർ സ്വരങ്ങളെ നിശബ്ദമാക്കാൻ കഴിയുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ കരുതുന്നെങ്കിൽ അദ്ദേഹത്തിന് തെറ്റിയെന്നും പ്രഫുൽ കൃഷ്ണൻ കൂട്ടിച്ചേർത്തു. കേസിനെയും പിണറായിയുടെ പോലീസിനേയും എങ്ങനെ നേരിടണമെന്ന് യുവമോർച്ചയ്ക്കറിയാമെന്നും എൻ.എസ്.എസുകാരെ മാത്രമല്ല മുഴുവൻ വിശ്വാസികൾക്കെതിരെയും കേസെടുക്കാനുള്ള ധൈര്യം പിണറായി സർക്കാർ കാട്ടണമെന്നും യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ആവശ്യപ്പെട്ടു. എൻ.എസ്.എസ് നൊപ്പം യുവമോർച്ചയുണ്ടെന്നും എൻ.എസ്.എസ് -നെ വേട്ടയാടാനനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Trending
- അമീബിക് മസ്തിഷ്ക ജ്വരം; ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങി, മരിച്ചത് ബത്തേരി സ്വദേശി
- ഇന്ത്യയ്ക്കും യുഎസിനുമിടയിൽ മഞ്ഞുരുകുന്നുവെന്ന് സൂചന; ട്രംപിന്റെ പ്രസ്താവനയോട് യോജിച്ച് മോദി
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി