കൊറോണ വൈറസ് ജാഗ്രതയുടെ ഭാഗമായി വിദേശത്ത് നിന്നും എത്തുന്നവര്‍ പൊതുജനങ്ങളുമായി സമ്പര്‍ക്കം ഒഴിവാക്കണമെന്ന നിര്‍ദ്ദേശം അവഗണിച്ച രണ്ടു പേര്‍ക്കെതിരെ കേസ്. കഴിഞ്ഞ ദിവസം സൗദി അറേബ്യയില്‍ നിന്നും എത്തിയ മുഹമ്മദ് കാട്ടിക്കല്‍, ഖത്തറില്‍ നിന്നും എത്തിയ രാജേഷ് കാരയില്‍ എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. പേരാമ്പ്ര പൊലീസാണ് ഇരുവര്‍ക്കുമെതരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വിദേശത്ത് നിന്നും എത്തുന്നവര്‍ 14 ദിവസമെങ്കിലും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദ്ദേശം ആവര്‍ത്തിക്കുമ്പോഴും പലരും ആരോഗ്യ വകുപ്പിന്റേയും പൊലീസിന്റേയും മുന്നറിയിപ്പുകള്‍ അവഗണിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസ് തീരുമാനിച്ചത്.