തിരുവനന്തപുരം: കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനെതിരെ കേസെടുത്തു. പോത്തൻകോട് പോലീസ് കേസെടുത്തത് ആൾമാറാട്ടം നടത്തിയെന്ന പരാതിയെ തുടർന്ന്. പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും കേസെടുത്തു. അഭിജിത് നിയമ ലംഘനം നടത്തിയതായാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. കോവിദഃ പരിശോധനയ്ക്കെത്തിയപ്പോൾ പേരും മേൽവിലാസവും മറച്ചുവച്ചു എന്നാണ് കേസ്.


