കൊല്ലം : യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ കെ.ബി.ഗണേഷ് കുമാർ എംഎൽഎയുടെ പിഎ പ്രദീപ് കോട്ടാത്തലയ്ക്കെതിരെ കേസ്. സംഭവത്തിൽ ചവറ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയും യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയുമായ നിഷ സുനീഷ് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രദീപ് ഉൾപ്പെടെ നാല് പേർക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഗണേഷ് കുമാറിന്റെ വാഹനത്തിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു. എംഎൽഎയുടെ വാഹനത്തിന് നേരെ കല്ലെറിഞ്ഞതിന് പിന്നാലെ പ്രദീപും സംഘവും മറ്റൊരു കാറിൽ സംഭവസ്ഥലത്തെത്തുകയും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുകയുമായിരുന്നു. വനിത പ്രവർത്തകരെ ആക്രമിക്കും അസഭ്യം പറയുകയും ചെയ്തെന്നാണ് പരാതി.
കുന്നിക്കോട് പോലീസ് കഴിഞ്ഞ ദിവസം പ്രദീപിനെതിരെ കേസെടുത്തിരുന്നു. ഗണേഷ് കുമാർ പങ്കെടുത്ത ചടങ്ങിൽ കോൺഗ്രസ്-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതിനാണ്