
കോഴിക്കോട്: കരിമ്പനപ്പാലത്ത് കാരവനില്‍ യുവാക്കള്‍ മരിച്ചതിന് കാരണം കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചതെന്ന് എന്‍..െഎടി. സംഘം നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തി.
ജനറേറ്ററില്‍നിന്ന് വിഷവാതകം കാരവന്റെ പ്ലാറ്റ്ഫോമിലെ ദ്വാരം വഴിയാണ് അകത്തെത്തിയത്. രണ്ടു മണിക്കൂറിനുള്ളില്‍ 957 പി.പി.എം. അളവില്‍ കാര്‍ബണ്‍ മോണോക്സൈഡ് വാഹനത്തില്‍ പടര്‍ന്നെന്നും പരിശോധനയില്‍ കണ്ടെത്തി.
ഡിസംബര്‍ 23നാണ് കരിമ്പനപ്പാലത്ത് നിര്‍ത്തിയിട്ട വാഹനത്തില്‍ മലപ്പുറം സ്വദേശി മനോജ്, കണ്ണൂര്‍ സ്വദേശി ജോയല്‍ എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരാള്‍ കാരവന്റെ സ്റ്റെപ്പിലും മറ്റൊരാള്‍ ഉള്ളിലും മരിച്ചുകിടക്കുന്ന നിലയിലായിരുന്നു. കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചാണ് മരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. പോലീസ്, ഫൊറന്‍സിക് വിഭാഗം, വാഹനം നിര്‍മിച്ച ബെന്‍സ് കമ്പനിയുടെ സാങ്കേതിക വിദഗ്ധര്‍ എന്നിവരും എന്‍.ഐ.ടിയിലെ വിദഗ്ധ സംഘത്തിനൊപ്പമുണ്ടായിരുന്നു.
തലശേരിയില്‍ വിവാഹത്തിന് ആളുകളെ എത്തിച്ചശേഷം പൊന്നാനിയിലേക്ക് മടങ്ങിയ വാഹനത്തിലാണ് മനോജിനെയും ജോയലിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. റോഡരികില്‍ വാഹനം നിര്‍ത്തിയ ശേഷമാണ് മരണം സംഭവിച്ചതെന്നും എ.സിയില്‍നിന്നുള്ള വാതക ചോര്‍ച്ചയാവാം മരണകാരണമെന്നുമായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം.
