അടൂര്‍: അടൂര്‍ ബൈപ്പാസില്‍ കരുവാറ്റ പള്ളിക്കു സമീപം കാര്‍ കനാലിലേക്കു മറിഞ്ഞു. മൂന്നു പേര് മരിച്ചെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. കാറില്‍ ഏഴു പേരുണ്ടായിരുന്നു. നാട്ടുകാര്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതിനാല്‍ നാലു പേരെ രക്ഷപ്പെടുത്താനായി.
കാര്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിപ്പോയി. കാര്‍ വെള്ളത്തിനു മുകളിലേക്ക് ഉയര്‍ത്തിയെടുക്കാനുള്ള നാട്ടുകാരുടെ പരിശ്രമം ആദ്യമൊന്നും ഫലം കണ്ടില്ല. ഇതിനിടയില്‍ കനാലിലെ ശക്തമായ ഒഴുക്കില്‍ കാര്‍ കലുങ്കിന് അടിയിലേക്കു നീങ്ങുകകൂടി ചെയ്തതോടെ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ദുഷ്കരമായി മാറി.
കൊല്ലം ആയൂര്‍ അന്പലമുക്ക് കാഞ്ഞിരത്തുംമൂട് കുടുംബാംഗങ്ങളാണ് കാറില്‍ സഞ്ചരിച്ചിരുന്നത്. കല്യാണ ആവശ്യവുമായി ബന്ധപ്പെട്ടു യാത്ര ചെയ്ത സംഘമാണ് അപകടത്തില്‍പ്പെട്ടത്.
