കണ്ണൂർ: കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയും ഭർത്താവും മരിച്ചു. കുറ്റ്യാട്ടൂർ സ്വദേശികളായ റീഷയും (24) ഭർത്താവ് പ്രജിത്തുമാണ് (34) മരിച്ചത്. റീഷ 8 മാസം ഗർഭിണിയായിരുന്നു. ആശുപത്രിയിലേക്ക് പോകും വഴി ആയിരുന്നു ദുരന്തം. മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിലാണുള്ളത്.
ആറ് പേരാണ് കാറിൽ ഉണ്ടായിരുന്നത്. പിൻസീറ്റിലിരുന്ന ഒരു കുട്ടിയടക്കം നാല് പേരെ രക്ഷിച്ചു. മുൻസീറ്റിൽ ഇരുന്നവരാണ് മരിച്ചത്. കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപമായിരുന്നു അപകടം.