സിയാച്ചിൻ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിൻ പർവ്വത നിരകളുടെ അതിർത്തി കാക്കാൻ ഒരു പെൺകരുത്ത്. ഇന്ത്യൻ ആർമി ഫയർ ആൻഡ് ഫ്യൂറി കോർപ്സിലെ ക്യാപ്റ്റൻ ശിവ സിംഗ് ചൗഹാനാണ് കൗമാർ ചൗഹാൻ പോസ്റ്റിൽ പ്രവർത്തനം ആരംഭിക്കുന്ന ആദ്യ വനിതാ ഓഫീസർ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
സിയാച്ചിൻ ആർമി സ്കൂളിൽ ഒരു മാസത്തോളം നീണ്ട കഠിന പരിശീലനങ്ങൾക്ക് ശേഷമാണ് ചൗഹാന്റെ ഈ നേട്ടം. ബ്രേക്കിങ് ദി ഗ്ലാസ് സീലിംഗ് എന്ന കുറിപ്പോടെ ഫയർ ആൻഡ് ഫ്യൂറി കോർപ്സ് ഔദ്യോഗികമായി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ വലിയ ശ്രദ്ധ നേടി.
ഉദയ്പൂരിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ചൗഹാൻ എൻ.ജെ.ആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗ് ബിരുദം നേടി. 11ആം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ട ചൗഹാന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സൈന്യത്തിന്റെ ഭാഗമാവുക എന്നത്.