മനാമ: കൊറോണ മൂലമുണ്ടായ പ്രതിസന്ധികളെ തരണം ചെയ്യാനായി ക്യാപിറ്റൽ ഗവർണറേറ്റ് ഗവർണർ ഷെയ്ഖ് ഹിഷാം ബിൻ അബ്ദുറഹ്മാൻ അൽ ഖലീഫയുടെ കീഴിലുള്ള ”ടുഗെദർ വി കെയർ” എന്ന ചാരിറ്റി ഭക്ഷണ കിറ്റുകൾ ഇന്ത്യൻ ക്ലബ്ബിനു കൈമാറി.
200 കുടുംബങ്ങൾക്ക് ആവശ്യമായ ഡ്രൈ ഫുഡ് വിഭവങ്ങളാണ് നൽകിയത്. ചടങ്ങിൽ ഷെയ്ഖ് ഹിഷാമിന്റെ പ്രതിനിധി യൂസഫ് ലോറി, സാമൂഹിക ക്ഷേമ മന്ത്രാലയം പ്രതിനിധി അഹമ്മദ് അൽ റാബിയ, ആന്റണി പൗലോസ്, സേതുരാജ് കടയ്ക്കൽ എന്നിവർ പങ്കെടുത്തു.ക്യാപിറ്റൽ ഗവർണറേറ്റ് നൽകിയ സഹായത്തിന് ഇന്ത്യൻ ക്ലബ് പ്രസിഡണ്ട് സ്റ്റാലിൻ ജോസഫ് നന്ദി അറിയിച്ചു. അർഹരായവർക്ക് ഈ ഭക്ഷ്യകിറ്റുകൾ കൈമാറുമെന്ന് ജനറൽ സെക്രട്ടറി ജോബ് ജോസഫ് വ്യക്തമാക്കി.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ബഹ്റൈനിലെ മലയാളികൾക്കിടയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന കെഎംസിസി യ്ക്ക് 150 കുടുംബങ്ങൾക്ക് ആവശ്യമായ ഭക്ഷണ കിറ്റുകൾ ക്യാപിറ്റൽ ഗവർണർറേറ്റ് കൈമാറി. ചടങ്ങിൽ ഷെയ്ഖ് ഹിഷാമിന്റെ പ്രതിനിധി യൂസഫ് ലോറി, സാമൂഹിക ക്ഷേമ മന്ത്രാലയം പ്രതിനിധി അഹമ്മദ് അൽ റാബിയ, വൺ ബഹ്റൈൻ ഹോസ്പിറ്റാലിറ്റി ജനറൽ മാനേജർ ആന്റണി പൗലോസ്, സ്റ്റാർവിഷൻ ചെയര്മാൻ സേതുരാജ് കടയ്ക്കൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.കെഎംസിസി യുടെ വാളന്റിയേഴ്സ് അർഹരായവരുടെ കൈകളിൽ ഇത് എത്തിക്കുമെന്ന് കെഎംസിസി പ്രസിഡന്റ് ഹബീബ് റഹ്മാൻ ഉറപ്പു നൽകി.ക്യാപിറ്റൽ ഗവർണറേറ്റ് നൽകിയ സഹായത്തിന് ജനറൽ സെക്രട്ടറി അസൈനാർ നന്ദി അറിയിച്ചു.ട്രേഷറർ റസാഖ് മൂഴിക്കൽ,സെക്രട്ടറി എ പി ഫൈസൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.ബഹ്റൈനിലെ ഫുൾ ടൈം മീഡിയ പ്രവർത്തകരുടെ കൂട്ടായ്മ ആയ ബഹ്റൈൻ മലയാളായി മീഡിയ ഫോറത്തിന് ക്യാപിറ്റൽ ഗവർണറേറ്റ് 50 ഭക്ഷണകിറ്റുകൾ കൈമാറി.