കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനെന്ന മറവിൽ നിരപരാധികളെ വേട്ടയാടാനുള്ള പോലീസ് നീക്കം അനുവദിക്കില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. തീവ്രവാദികളെ നേരിടാൻ സർക്കാരിന് ഏത് നിയമപരമായ മാർഗവും സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
“മുസ്ലിം പേരുകൾ ഉള്ളതുകൊണ്ട് മറ്റ് രാഷ്ട്രീയ പാർട്ടി പ്രവർത്തകരെ വേട്ടയാടുന്നത് അനുവദിക്കാനാവില്ല. മലപ്പുറത്തെ രണ്ട് ലീഗ് ജനപ്രധിനിധികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനാണ് നീക്കം. ഇവരുടെ പേരുകൾ എങ്ങനെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയതെന്ന് സർക്കാർ വ്യക്തമാക്കണം. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും” സാദിഖലി തങ്ങൾ പറഞ്ഞു.