കൊച്ചി: കഞ്ചാവിന്റെ ഗുണനിലവാരത്തെച്ചൊല്ലി തമ്മിലടി. കൊച്ചിയിൽ ലഹരിസംഘത്തിലെ നാലുപേർ പിടിയിൽ. മണ്ണാർക്കാട് സ്വദേശികളായ അനസ്, അബുതാഹിർ, കാർത്തികപ്പള്ളി സ്വദേശികളായ രാഹുൽ, അതുൽദേവ് എന്നിവരാണ് പിടിയിലായത്.വിൽപ്പന നടത്തിയ കഞ്ചാവിന്റെ ഗുണനിലവാരം കുറഞ്ഞതും ഇതിന്റെ പേരിലുള്ള സാമ്പത്തിക തർക്കങ്ങളുമാണ് അടിപിടിയിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റിലായ അതുൽദേവിന് മറ്റ് മൂന്ന് പ്രതികൾ രണ്ടുകിലോ കഞ്ചാവ് വിറ്റിരുന്നു. പുതുവത്സരാഘോഷം ലക്ഷ്യമിട്ടായിരുന്നു കഞ്ചാവ് വാങ്ങിയത്. എന്നാലിതിന്റെ ഗുണനിലവാരത്തെച്ചൊല്ലി പ്രതികൾക്കിടയിൽ തർക്കമുണ്ടായി.കഞ്ചാവ് തിരിച്ചെടുക്കണമെന്ന് അതുൽദേവ് ആവശ്യപ്പെട്ടു. ഇതനുസരിച്ച് മറ്റ് മൂന്ന് പേർ രണ്ടുകിലോ കഞ്ചാവും തിരിച്ചെടുത്തു. പക്ഷേ ഇതുസംബന്ധിച്ച സാമ്പത്തിക ഇടപാടുകൾ തീർത്തിരുന്നില്ല. പിന്നാലെ പ്രതികളായ നാലുപേരും ഇന്ന് കൊച്ചി കോന്തുരുത്തിയിൽവച്ച് കണ്ടുമുട്ടി. ഇവിടെവച്ച് വാക്കുതർക്കമുണ്ടാവുകയും തമ്മിലടിക്കുകയുമായിരുന്നു. സംഭവം കണ്ട നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്.തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ പ്രതികളിൽ നിന്ന് എംഡിഎംഎയും രണ്ടുകിലോ കഞ്ചാവും കണ്ടെടുത്തു. ഇവരുടെ സംഘത്തിൽ ഉൾപ്പെട്ട ഒരാൾകൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി