ആലപ്പുഴ: 25 കിലോ കഞ്ചാവുമായി ചെങ്ങന്നൂർ , തിരുവല്ലാ സ്വദേശികൾ അറസ്റ്റിൽ. ആലപ്പുഴ ഡാൻസാഫ് സ്ക്വാഡും , ചെങ്ങന്നൂർ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ ചെങ്ങന്നുർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് കിഴക്കുവശം വെച്ച് പിടികൂടി . ചെങ്ങന്നൂർ ഭാഗത്തെ ഇടപാടുകാർക്ക് കൈമാറാൻ വോൾവോ ബസിൽ വന്ന് ഇറക്കി സുഹൃത്തുക്കളെ കാത്തു നിൽക്കുമ്പോഴാണ് ഇവർ പോലീസിൻ്റെ പിടിയിലായത്.
- സാഗർ വയസ്സ് 23, S/O ഗോപാലൻ , വെട്ടിക്കാല തെക്കേചരുവിൽ , പെരിങ്ങോല, മുളക്കുഴ, ചെങ്ങന്നൂർ, 2. സിയാദ് ഷാജി, വയസ്സ് 28, S/O ഷാജി ,തകിടിപ്പറമ്പിൽ ,ചുമത്തറ ,P0 ,കുറ്റപ്പുഴ ,തിരുവല്ല എന്നിവരെയാണ് ചെങ്ങന്നൂർ പോലീസ് അറസ്റ്റു ചെയ്തത്.
പിടിച്ചെടുത്ത കഞ്ചാവിന് 15 ലക്ഷം രൂപ വില വരും ചെങ്ങന്നൂർ ഭാഗത്തുള്ള ഇടപാടുകാർക്ക് കൈമാറാൻ കൊണ്ടുവന്നതാണെന്ന് പ്രതികൾ പറഞ്ഞു. സംസ്ഥാന പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലാടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധന നടത്തി വരുന്നത്. ലോക് ഡൗണിൻ്റെ മറവിൽ നടക്കുന്ന ലഹരി കടത്തിനും വില്പനക്കുമെതിരെ കർശന പരിശോധനയാണ് നടന്നു വരുന്നത്. പ്രതികൾ ഇടയ്ക്കിടയ്ക്ക് ഒറീസയിൽ പോയി അവിടെ നിന്നും കഞ്ചാവ് വാങ്ങി ബഗ്ളുരിൽ എത്തി അവിടെയുള്ള മലയാളികൾക്ക് ചില്ലറകച്ചവടം നടത്തി ബാക്കി കൊണ്ടുവന്ന് ഇവിടെയുള്ള മൊത്ത വിൽപ്പനക്കാർക്ക് കൈമാറുകയാണ് ഇവർ ചെയ്യുന്നത്. ഇവരെ കേന്ദ്രീകരിച്ച് കൂടുതൽ പേർ ലഹരി ഇടപാടുകൾ നടത്തുന്നുണ്ടോയെന്ന് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. പ്രതി സാഗർ ഇതിന് മുൻപും ചെങ്ങന്നൂരിൽ പല കേസുകളിലും പ്രതിയാണ്.
ആലപ്പുഴ ജില്ല പോലീസ് മേധാവി ജയ്ദേവ് ഐപിഎസിന്റെ നിർദ്ദേശത്തെത്തുടർന്ന് നർകോട്ടിക് സെൽ ഡി.വൈ.എസ്.പി എം.കെ ബിനുകുമാർ , ചെങ്ങന്നുർ ഡി.വൈ.എസ്.പി ഡോ.ജോസ് ആർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പ്രതികളെ കോവിഡ് പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും. ചെങ്ങന്നുർ ഇൻസ്പെക്ടർ ജോസ് മാത്യു, സബ്ബ് ഇൻസ്പെക്ടർ പ്രതിഭാ നായർ, എസ് സിപിഒ റെജി , സിപിഒമാരായ പത്മരാജൻ ,സിജു ,ലിബീഷ് ,ദേവവാസൻ ,ജിതിൻ കൃഷ്ണ ,ശ്രീകുമാർ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങൾ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.