
മനാമ: ലോക ബ്രസ്റ്റ് കാൻസർ മാസാചരണത്തിന്റെ ഭാഗമായി ബഹ്റൈൻ കാൻസർ സൊസൈറ്റി സിറ്റി ബീച് വാട്ടർ ഗാർഡനിൽ സംഘടിപ്പിച്ച വാക്കത്തോണിൽ കാൻസർ കെയർ ഗ്രൂപ്പ് പങ്കാളികൾ ആയി.
ബഹ്റൈൻ ആരോഗ്യ വകുപ്പ് അണ്ടർ സെക്രട്ടറി മറിയം ഹുജൈരി, ബഹ്റൈൻ കാൻസർ സൊസൈറ്റി പ്രസിഡണ്ട് ഡോ: അബ്ദുൽ റഹ്മാൻ ഫക്രൂ, മുൻ വർക്ക്സ് മിനിസ്റ്റർ ഇസാം ഖലാഫ്, എന്നിവരുടെ സാന്നിധ്യത്തിൽ കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡണ്ട് ഡോ: പി. വി. ചെറിയാൻ, സ്ഥാപക അംഗങ്ങളായ കെ. ടി. സലിം, അബ്ദുൽ സഹിർ, ലേഡീസ് വിംഗ് കോഓർഡിനേറ്റർ ഷേർലി തോമസ് എന്നിവരുടെ നേതൃത്വത്തിൽ കാൻസർ കെയർ ഗ്രൂപ്പ് അംഗങ്ങൾ ഒരു ബാന്നറിന് കീഴിൽ അണിനിരന്നു.
