
മനാമ: ബഹ്റൈൻ കാൻസർ സൊസൈറ്റിയിൽ അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്ന കാൻസർ കെയർ ഗ്രൂപ്പ് ന്യൂ ഇയർ കുടുംബ സംഗമം സംഘടിപ്പിച്ചു. പ്രശസ്ത മാന്ത്രികനും, ഡിഫറന്റ് ആർട്സ് സെന്റർ എക്സിക്യൂട്ടീവ് ഡയറക്റ്ററുമായ ഗോപിനാത് മുതുകാട്, പ്രശസ്ത മെന്റലിസ്റ്റ് ഫാസിൽ ബഷീർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.

കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡണ്ട് ഡോ: പി. വി. ചെറിയാന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ബിഎംസി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, നിയാർക്ക് ബഹ്റൈൻ ചെയർമാൻ ഫറൂഖ്. കെ. കെ, ബിഡികെ ബഹ്റൈൻ ജനറൽ സെക്രട്ടറി ജിബിൻ ജോയ്, ഫിറോസ് ഖാൻ എന്നിവർ സംസാരിച്ചു. കാൻസർ കെയർ ഗ്രൂപ്പ് ജനറൽ സെക്രട്ടറി കെ. ടി. സലിം സ്വാഗതവും, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അബ്ദുൽ സഹീർ നന്ദിയും രേഖപ്പെടുത്തി. കാൻസർ രോഗികൾക്ക് വിഗ് നിർമ്മിക്കുവാൻ വേണ്ടി ഈ അടുത്ത ദിവസങ്ങളിൽ മുടി ദാനം നൽകിയവർക്ക് ബഹ്റൈൻ കാൻസർ സൊസൈറ്റിയുടെ സർട്ടിഫിക്കറ്റുകൾ നൽകി ചടങ്ങിൽ ആദരിച്ചു.
സാമൂഹിക സാംസ്കാരിക സംഘടനാ നേതാക്കളും, വിശിഷ്ടാതിഥികളും, കാൻസർ കെയർ ഗ്രൂപ്പ് കുടുംബാംഗങ്ങളും, ബിഡികെ, നിയാർക്ക് പ്രവർത്തകരും അടങ്ങുന്ന 150 ഓളം ആളുകൾ ചടങ്ങിൽ പങ്കെടുത്തു. കാൻസർ കെയർ ഗ്രൂപ്പ് മായി സഹകരിച്ചു പ്രവർത്തിക്കുവാൻ താൽപ്പര്യമുള്ളവർക്ക് 33478000, 33750999 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.


