മനാമ: ബഹ്റൈൻ കാൻസർ സൊസൈറ്റിയിൽ അഫിലിയേറ്റ് ചെയ്തു പ്രവർത്തിക്കുന്ന കാൻസർ കെയർ ഗ്രൂപ്പ് ഭാരവാഹികൾ പുതുതായി ചുമതലയേറ്റ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്മായി ബഹ്റൈൻ ഇന്ത്യൻ എംബസിയിൽ വെച്ച് കൂടിക്കാഴ്ച നടത്തി.
കാൻസർ കെയർ ഗ്രൂപ്പ് പ്രവാസി സമൂഹത്തിന് വേണ്ടി, പ്രത്യേകിച്ചും ഇന്ത്യക്കാർക്കായി, നടത്തിവരുന്ന വിവിധ സേവനങ്ങളുടെയും ബോധവൽക്കരണ ക്ലാസ്സുകളുടെയും വിവരങ്ങൾ പ്രസിഡണ്ട് ഡോ: പി. വി. ചെറിയാൻ അംബാസഡരുമായുള്ള കൂടിക്കാഴ്ചയിൽ വിശദീകരിച്ചു. ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത ഇന്ത്യക്കാരായ സാധാരണക്കാർക്കായി ചികിത്സക്കായി പദ്ധതികളുടെ നിർദേശങ്ങൾ ജനറൽ സെക്രട്ടറി കെ. ടി. സലിം മുന്നോട്ട് വെച്ചു.
ഇന്ത്യൻ എംബസ്സി സെക്കന്റ് സെക്രട്ടറി ഇജാസ് അസ്ലം, കാൻസർ കെയർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ഹോസ്പിറ്റൽ വിസിറ്റ് ചുമതലക്കാരനുമായ ജോർജ് കെ. മാത്യു, ഉപദേശക സമിതി അംഗങ്ങളായ ഡോ: ഇക്ബാൽ വർദ്ധവാല, ഡോ: മുഹമ്മദ് ബാട്ടി, വളണ്ടിയർ കൺവീനർ മാത്യു ജോർജ് എന്നിവരും സന്നിഹിതരായിരുന്നു.