ന്യൂയോർക്ക് : കാനഡ തീവ്രവാദികളുടെ പറുദീസയായി മാറിയെന്ന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി അലി സാബ്രി. ഇന്ത്യയ്ക്കെതിരെ ഒരു തെളിവും ഇല്ലാതെയാണ് ട്രൂഡോ പരാമർശം നടത്തിയിരിക്കുന്നത്. അതിൽ അതിശയിക്കാൻ ഒന്നുമില്ല. മുൻപും ഇത്തരത്തിൽ അടിസ്ഥാന രഹിതമായ ആരോപണവുമായി രംഗത്തുവന്നിട്ടുള്ള വ്യക്തിയാണ് ട്രൂഡോയെന്നും അലി സാബ്രി കൂട്ടിച്ചേർത്തു, ട്രൂഡോ അടുത്തിടെ നാസി ബന്ധമുണ്ടായിരുന്നവരെ രാജ്യത്തേയ്ക്ക് ക്ഷണിച്ചു വരുത്തിയിരുന്നു. ഇതിൽ നിന്നും വ്യക്തമാക്കാം അദ്ദേഹത്തിന്റെ നിലപാട്. കനഡ ഒരു വിഭാഗം തീവ്രവാദികളുടെ പറുദീസയായി മാറി. അതിൽ ഒട്ടും ആശങ്കപ്പെടാനില്ല. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഇന്ത്യയ്ക്കെതിരെ ട്രൂഡോ നടത്തുന്നതെന്നും ഇന്ത്യയെ പിന്തുണച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഇന്ന് യുഎൻ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. കാനഡ വിഷയത്തിൽ അദ്ദേഹം രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. യുൻ സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടറസുമായും പൊതുസഭ അദ്ധ്യക്ഷനുമായും അദ്ദേഹം കഴിഞ്ഞദിവസം ചർച്ച നടത്തിയിരുന്നു.
Trending
- ഗുരുദേവ സോഷ്യൽ സൊസൈറ്റി ലേഡീസ് വിങ് ഉദ്ഘാടനം
- നടിയെ ആക്രമിച്ച കേസ്: ദിലീപ് കുറ്റവിമുക്തൻ; കെട്ടിപ്പിടിച്ച് അഭിഭാഷകർ, കോടതി വളപ്പിലും ദിലീപിന്റെ വീട്ടിലും മധുര വിതരണം
- നടിയെ ആക്രമിച്ച കേസ്; എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടു, പള്‍സര്‍ സുനിയടക്കമുള്ള ആറു പ്രതികള്‍ കുറ്റക്കാര്‍
- ഖബര്‍സ്ഥാനില്‍നിന്ന് എയര്കണ്ടീഷറുകളും വാട്ടര്‍ പമ്പുകളും മോഷ്ടിച്ചു
- ബഹ്റൈനില്‍ നേരിയ മൂടല്‍മഞ്ഞ്; കാഴ്ച കുറയാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്
- ബഹ്റൈന്‍ ടൂറിസം മന്ത്രാലയവും കാനൂ മ്യൂസിയവും ധാരണാപത്രം ഒപ്പുവെച്ചു
- ബഹ്റൈനില്‍ മൂന്നാമത് ഡിജിറ്റല്‍ ബിസിനസ് ചാമ്പ്യന്‍സ് ഓവര്‍സീസ് പ്രോഗ്രാം ആരംഭിച്ചു
- മാറായി 2025 മൃഗ- കാര്ഷികോല്പന്ന പ്രദര്‍ശനം ഡിസംബര്‍ 9ന് തുടങ്ങും



