തിരുവനന്തപുരം: സംസ്ഥാനത്ത് വർദ്ധിച്ച് വരുന്ന ആത്മഹത്യകൾ കുറയ്ക്കുന്നതിന് വേണ്ടി, ആത്മഹത്യ പ്രവണതയുള്ളവർക്ക് ആവശ്യമായ കൗൺസിലിംഗ് നൽകുന്നതിന് വേണ്ടി ആരംഭിച്ച കാൾ കൂൾ പദ്ധതിക്ക് തുടക്കമായി. ഒളിംമ്പ്യൻ ചന്ദ്രശേഖർ മേനോൻ ട്രസ്റ്റിന്റെ സഹായത്തോടെയാണ് സൗജന്യ ടെലഫോൺ കൗൺസിലിംഗ് സേവനമായ കാൾ കൂൾ പദ്ധതിക്ക് തുടക്കം കുറിച്ചത്.
ആത്മഹത്യ പ്രവണത ഉള്ള ഒരാൾക്ക് ഫോൺ വിളിച്ചാൽ സംസാരിക്കാൻ ഒരാളെ കിട്ടുകയെന്നത് പ്രധാനമാണെന്ന തിരിച്ചറിവാണ് ഈ പദ്ധതിക്ക് പിന്നിൽ . അങ്ങനെയുള്ള ആർക്കും 8929800777 എന്ന നമ്പരിൽ വിളിച്ചാൽ സൗജന്യമായി പ്രത്യേക പരിശീലനം ലഭിച്ച സൈക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാകും. അവരുമായി തുറന്ന് സംസാരിച്ച് അവരുടെ പ്രശ്നങ്ങൾ നിസാരവത്കരിക്കാനും അവരെ ജീവിതത്തിലേക്ക് കൊണ്ട് വരാനും ഈ പദ്ധതി കൊണ്ട് സാധിച്ചിട്ടുണ്ട്. ചികിത്സ ആവശ്യമുള്ളവർക്ക് അതിനുള്ള ഉപദേശവും നൽകും. തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്ര സൂപ്രണ്ടായിരുന്ന ഡോ: അബ്ദുൽ ബാരിയാണ് പദ്ധതിക്ക് സാങ്കേതിക നേതൃത്വം നൽകുന്നത്. അദ്ദേഹത്തോടൊപ്പം തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെ മനോരോഗ വിദഗ്ദ്ധൻ ഡോ: സാഗർ തങ്കച്ചനും പദ്ധതിയുടെ ഉപദേഷ്ടാവാണ്.
മറ്റു ഭാരവാഹികളായ ഡോ: സൽമാൻ(ടീം ലീഡ്), ഒമർ ഷരീഫ് (കോർഡിനേറ്റർ), ബീന (ക്ലിനിക്കൽ സൈക്കോളജിറ്റ്), നിതിൻ(സൈക്കോളജിസ്റ്), ഗ്രീമ (സൈക്കോളജിസ്റ്), നവ്യ (സൈക്കോളജിസ്റ്) എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.