തിരുവനന്തപുരം: ഇടുക്കി പെട്ടിമുടിയിലെ ദുരന്തത്തില്‍പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെ റിപ്പോര്‍ട്ട് വാങ്ങും.ഇത് കൂടാതെ വാളയാറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിയെടുക്കാനും തീരുമാനിച്ചു.
https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തനവും തെരച്ചിലും പൂര്‍ണ്ണമായ ശേഷമായിരിക്കും ജില്ലാ ഭരണകൂടത്തിന്റെ റിപ്പോര്‍ട്ട് വാങ്ങുക. ഇത് സംബന്ധിച്ച് വിശദമായ ചര്‍ച്ചക്ക് ശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കും. ദുരന്തത്തില്‍പ്പെട്ടവരുടെ ചികിത്സ ചെലവ് പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുക്കും.അതേസമയം, വാളയാര്‍ കേസിലെ അന്വേഷണത്തില്‍ സംഭവിച്ച വീഴ്ച്ചകളെകുറിച്ച് ഹനീഫ കമ്മീഷന് അന്വേഷിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് പ്രകാരം കേസ് ആദ്യം അന്വേഷിച്ച് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിയെടുക്കും. വീഴ്ച വരുത്തിയ എല്ലാ ഉദ്യോഗസ്ഥര്‍ക്കും എതിരെ നടപടിയെടുക്കാനാണ് മന്ത്രിസഭയുടെ നിര്‍ദ്ദേശം.
സ്റ്റാർ വിഷൻ
തിരുവനന്തപുരം