തിരുവനന്തപുരം: വന്യജീവി ശല്യം തടയാൻ മുഖ്യമന്ത്രി ചെയർമാനായി ഉന്നതതല സമിതി രൂപീക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. വനംമന്ത്രി സമിതിയുടെ വൈസ് ചെയർമാൻ ആകും. വകുപ്പുകളുടെ ഏകോപനത്തിനും വേഗത്തിൽ തീരുമാനം എടുക്കാനും വന്യജീവി പ്രതിരോധ നടപടികൾക്കും നഷ്ടപരിഹാര തുക തീരുമാനിക്കാനുമാണ് സമിതി രൂപീകരിച്ചത്. ഉച്ചയ്ക്ക് ശേഷം വനം മന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. വനംവകുപ്പ് സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് യോഗം ചർച്ച ചെയ്യും. സമിതിയുടെ പ്രവർത്തന മേഖലകൾ സംബന്ധിച്ച് വിശദമായ ഉത്തരവ് പുറത്തിറക്കും.
Trending
- തീപിടിച്ച കപ്പല്‍ സുരക്ഷിത ദൂരത്ത്; രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായക പുരോഗതി
- റസീനയുടെ ആത്മഹത്യാ കുറിപ്പ് ശരിവെച്ച് ആണ്‍സുഹൃത്തിന്റെ മൊഴി; കാറില്‍നിന്ന് പിടിച്ചിറക്കി മര്‍ദിച്ചു
- ബഹ്റൈനില്‍ നാളെ നാഷണല്‍ ഗാര്‍ഡ് പരിശീലന അഭ്യാസം നടത്തും
- ബഹ്റൈനില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ വൈദ്യുതി ഉപഭോഗത്തില്‍ 14.8% വര്‍ധന
- ബഹ്റൈനും റഷ്യയും മാധ്യമ സഹകരണ കരാര്‍ ഒപ്പുവെച്ചു
- ഐ.സി.എ.ഐ. ബഹ്റൈന്‍ ചാപ്റ്റര്‍ എച്ച്.ആര്. ഉച്ചകോടി നടത്തി
- മുഹറഖില്‍ അല്‍ ഹെല്ലി സൂപ്പര്‍ മാര്‍ക്കറ്റിന്റെ പുതിയ ശാഖ തുറന്നു
- ഗള്‍ഫ് സംഘര്‍ഷം: ബഹ്റൈനികള്‍ ജാഗ്രത പാലിക്കണമെന്ന് എസ്.സി.ഐ.എ.