മനാമ: ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം വഴി രാജ്യത്തെത്തുന്ന യാത്രക്കാർക്ക് പിസിആർ പരിശോധനയും മുൻകരുതൽ ക്വാറന്റൈനും ഒഴിവാക്കി. ഫെബ്രുവരി 20 ഞായറാഴ്ച മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. ദേശീയ മെഡിക്കൽ ടീമിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ സിവിൽ ഏവിയേഷൻ അഫയേഴ്സ് ആണ് ഇക്കാര്യം അറിയിച്ചത്.
