പത്തനംതിട്ട: സി.പി.എം. ഫേസ്ബുക്ക് പേജിൽ പാലക്കാട് നിയമസഭാ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വിഡിയോ വന്ന സംഭവത്തിൽ പാർട്ടി പോലീസിന് പരാതി നൽകി.
ഇ-മെയിൽ വഴി പത്തനംതിട്ട എസ്.പിക്കാണ് പരാതി നൽകിയത്. പേജ് ഹാക്ക് ചെയ്തെന്ന് ആരോപിച്ചാണ് പരാതി നൽകിയത്. പരാതി സൈബർ സെല്ലിന് കൈമാറുമെന്ന് എസ്.പി പറഞ്ഞു. പോലീസിൽ പരാതി നൽകാൻ കോൺഗ്രസ് സി.പി.എമ്മിനെ വെല്ലുവിളിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പരാതി നൽകിയത്.
വിഡിയോ പത്തനംതിട്ട സി.പി.എമ്മിന്റെ ഫേസ്ബുക്ക് പേജിൽ വന്ന സംഭവം ഹാക്കിംഗ് അല്ലെന്ന് നേരത്തെ വാർത്ത വന്നിരുന്നു. പേജ് അഡ്മിൻമാരിൽ ഒരാൾ വിഡിയോ അപ്ലോഡ് ചെയ്തതാണെന്നാണ് വ്യക്തമായത്. വിഡിയോ വന്ന സംഭവം ഹാക്കിംഗ് ആണെന്നാണ് ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പറഞ്ഞിരുന്നത്.
Trending
- ബഹ്റൈൻ എയർഷോ ഇന്ന് മുതൽ
- എം.ടി പത്മയുടെ നിര്യാണത്തിൽ ഐ.വൈ.സി.സി ബഹ്റൈൻ അനുശോചിച്ചു
- ഐസിഐസിഐ ബാങ്കിന്റെ മനാമ നഗരത്തിലെ ശാഖ സീഫിലേക്ക് മാറ്റി
- പ്രിയങ്ക ആരാധനാലയങ്ങളും മതചിഹ്നവും പ്രചാരണത്തിന് ഉപയോഗിച്ചു; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
- ബഹ്റൈൻ നിയമലംഘകരായ 257 വിദേശികളെ നാടുകടത്തി
- യു.ഡി.എഫിൽ ചേർന്ന ഫറോക്ക് നഗരസഭാ കൗൺസിലറെ ചെരിപ്പുമാല അണിയിക്കാൻ ശ്രമം; കയ്യാങ്കളി
- രണ്ടു വരകൾ 40 കവിത സമാഹാരത്തിന്റെ ജി.സി.സി തല പ്രകാശന ഉത്ഘാടനം നിർവഹിച്ചു
- മാസപ്പടി കേസ്; നിയമപ്രകാരമല്ലാത്ത കാര്യങ്ങൾ ചെയ്തിട്ടില്ല, രേഖകൾ കെെമാറാനാകില്ലെന്ന് സിഎംആർഎൽ