കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്പില് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ആരോഗ്യ പരിശോധനയുള്ളതിനാലാണ് ചോദ്യം ചെയ്യലിന് ഹാജരാകാത്തത്. പരിശോധനയ്ക്കായി ആശുപത്രിയില്‍ പോകണമെന്നതിനാൽ രണ്ട് ദിവസത്തെ സമയം വേണമെന്നാണ് സി.എം. രവീന്ദ്രന് എന്ഫോഴ്സ്മെന്റിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. കൂടുതല്‍ രേഖകളുമായി സി. എം. രവീന്ദ്രനോട് ഇന്ന് ഹാജരാകാനാണ് ഇഡി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നത്.