
മനാമ: ബഹ്റൈനില്‍ മയക്കുമരുന്ന് കടത്തു കേസില്‍ കശാപ്പുകാരന് കീഴ്ക്കോടതി വിധിച്ച 10 വര്‍ഷം തടവും 5,000 ദിനാര്‍ പിഴയും ഹൈ ക്രിമിനല്‍ കോടതി ശരിവെച്ചു. ഇയാള്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ശിക്ഷ പൂര്ത്തയായിക്കഴിഞ്ഞാല് ഇയാളെ നാടുകടത്തും. കേസുമായി ബന്ധപ്പെട്ട വസ്തുക്കള്‍ പിടിച്ചെടുക്കാനും കോടതി ഉത്തരവിട്ടു.
ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചര്‍മസംരക്ഷണ ഉല്‍പ്പന്നങ്ങള്‍ എന്ന വ്യാജേന എത്തിയ പാര്സലില്നിന്നാണ് സ്റ്റീല്‍ പാത്രങ്ങളില്‍ ഒളിപ്പിച്ച മയക്കുമരുന്ന് കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തത്. പാര്‍സല്‍ കൈപ്പറ്റാനെത്തിയ ഏഷ്യക്കാരനെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. പിന്നീട് പാര്‍സല്‍ എത്തിക്കേണ്ടയാള്ക്ക് അത് കൈമാറാന്‍ ഇയാളോട് അധികൃതര്‍ ആവശ്യപ്പെട്ടു. അത് കൈപ്പറ്റുന്നതിനിടയിലാണ് പ്രതിയെ പിടികൂടിയത്.
