തിരുവനന്തപുരം: അദ്ധ്യയന വർഷത്തിന് മുന്നോടിയായുള്ള മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ 3,500 സ്കൂൾ ബസുകൾക്ക് ഫിറ്റ്നെസില്ലെന്ന് കണ്ടെത്തി. ഇവയ്ക്ക് വീണ്ടും ഫിറ്റ്നെസ് ടെസ്റ്റ് വേണമെന്ന് സ്കൂൾ അധികൃതരോട് നിർദ്ദേശിച്ചിട്ടുണ്ട്. ആകെയുള്ള 27,400 ബസുകളിൽ 22,305 എണ്ണമാണ് ഫിറ്റ്നെസ് ടെസ്റ്റ് നടത്തിയത്. ഫിറ്റ്നെസില്ലാത്തതും പരിശോധനയ്ക്ക് വിധേയമാക്കാത്തതുമായ ബസുകളെ സർവീസ് നടത്താൻ അനുവദിക്കില്ലെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു. അതേസമയം ജി.പി.എസ് സംവിധാനത്തിലൂടെ വാഹനങ്ങളുടെ വിവരമറിയാൻ മോട്ടോർ വാഹന വകുപ്പൊരുക്കിയ ‘വിദ്യാ വാഹൻ ആപ്പും” 40 ശതമാനം ബസുകളിലുമില്ല. രക്ഷിതാക്കളുടെ മൊബൈൽ നമ്പർ ആപ്പിൽ റജിസ്റ്റർ ചെയ്യേണ്ടത് സ്കൂളുകളാണ്. സമയം കിട്ടിയില്ലെന്നും വരും ദിവസങ്ങളിൽ ആപ്പിന്റെ സേവനം ലഭ്യമാക്കുമെന്നുമാണ് സ്കൂൾ അധികൃതർ എം.വി.ഡിയെ അറിയിച്ചിട്ടുള്ളത്. കുട്ടികൾ തിരിച്ചെത്തുംവരെയുള്ള മാതാപിതാക്കളുടെ ആശങ്കയ്ക്ക് വിരാമം കുറിക്കാനായാണ് മോട്ടോർ വാഹന വകുപ്പ് ‘വിദ്യാ വാഹൻ’ ആപ്പ് അവതരിപ്പിച്ചത്.
Trending
- കേരള ഗ്രാമീണ ബാങ്കിന് ഇനി പുതിയ മുഖം: ലോഗോ ഗവർണർ അനാച്ഛാദനം ചെയ്തു
- ദീപ്തിയോ മിനിമോളോ ?; കൊച്ചി കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ സജീവം
- `നീതി നടപ്പായില്ല, ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം’; ഗൂഢാലോചന ആവർത്തിച്ച് നടി മഞ്ജു വാര്യർ
- നിതിന്‍ നബിന് ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിങ് പ്രസിഡന്റ്
- ‘കോടതിയില്‍ വിശ്വാസം നഷ്ടപ്പെട്ടു; 2020 ന്റെ അവസാനം ചില അന്യായ നീക്കങ്ങള്‍ ബോധ്യപ്പെട്ടിരുന്നു’; കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് അതിജീവിത
- പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു
- ‘ഇത് എന്റെ നേതാവിന്റെ വിജയം, അപമാനിച്ചവര്‍ക്കുള്ള ശക്തമായ മറുപടി’; വി ഡി സതീശനെ അഭിനന്ദിച്ച് റിനി ആന്‍ ജോര്‍ജ്
- പയ്യന്നൂരിലും അക്രമം: യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ത്തു, സ്ഥാനാര്‍ഥിയുടെ വീടിന് സ്ഫോടക വസ്തു എറിഞ്ഞു.

