ആര്യനാട്: തിരുവനന്തപുരം ആര്യനാട് ഈഞ്ചപുരിയിൽ ബസ് വെയ്റ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറി. 5 കുട്ടികൾ അടക്കം ആറുപേർക്കാണ് പരിക്കേറ്റത്. അഞ്ച് കുട്ടികളും സ്കൂൾ വിദ്യാർഥികളാണ്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ് . കുട്ടികളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
നിയന്ത്രണം വിട്ട ബസ്സ് ബസ് ഷെൽട്ടറിലിടിച്ചപ്പോൾ തകർന്ന് വീഴുകയായിരുന്നു. പാങ്കാവിൽ നിന്ന് നെടുമങ്ങാടേക്ക് പോകുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. ആര്യനാട് ഈഞ്ചപുരി ചെറുമഞ്ചൽ കൊടും വളവിൽ ആണ് അപകടം ഉണ്ടായത്.