എറണാകുളം : വാവക്കാട് ബസ് ജീവനക്കാരൻ ആത്മഹത്യ ചെയ്തു. പറവൂർ മുനമ്പം കുഞ്ഞിത്തൈ റൂട്ടിൽ സർവ്വീസ് നടത്തുന്ന ഭാരതറാണി ബസിലെ ഡ്രൈവർ രാജേഷ് (41) ആണ് മരിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വിവരം.ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പം വാടക വീട്ടിലാണ് രാജേഷ് താമസിച്ചിരുന്നത്. ഭാര്യ സമീപത്തെ കടയിൽ ജോലിയ്ക്കും പോയിരുന്നു. എന്നാൽ കൊറോണയെ തുടർന്ന് ലോക്ക് ഡൗൺ ഏർപ്പെടുത്തിയതോടെ ഇരുവരുടെയും വരുമാന മാർഗ്ഗം നിലച്ചു.
പതിനാലും, പതിനൊന്നും വയസ്സ് പ്രായമുള്ള കുട്ടികളാണ് രാജേഷിന് ഉള്ളത്. മക്കളെ വളർത്താൻ കഴിയാത്ത അവസ്ഥയിൽ എത്തിയതോടെയാണ് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്ന് രാജേഷിന്റെ ഭാര്യാ സഹോദരി പറയുന്നു. കഴിഞ്ഞ മൂന്ന് മാസമായി വീടിന്റെ വാടക പോലും നൽകാൻ രാജേഷിന് കഴിഞ്ഞിട്ടില്ല.സാ മ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് രാജേഷ് ആത്മഹത്യ ചെയ്തത്.
Trending
- എന്റര്‍ടൈനര്‍ ആപ്പ് 25ാം വാര്‍ഷികം ആഘോഷിച്ചു
- ബഹ്റൈനിലെ മാധ്യമ നിയമ ഭേദഗതി ശൂറ കൗണ്‍സില്‍ ഞായറാഴ്ച ചര്‍ച്ച ചെയ്യും
- മുത്തുകളും സമുദ്ര പൈതൃകവും: ബഹ്റൈനില്‍ സിമ്പോസിയം
- സ്പേസ് ആപ്പ്സ് ചാലഞ്ച്: ബി.എസ്.എയെ നാസ അഭിനന്ദിച്ചു
- മുവായ് തായ് മുതല്‍ ട്രയാത്ത്ലണ് വരെ; ഏഷ്യന്‍ യൂത്ത് ഗെയിംസില്‍ കായിക വൈവിധ്യങ്ങളുമായി ബഹ്റൈന്‍
- ബഹ്റൈനില്‍ ഓണ്‍ലൈന്‍ ഇടപാടുകളില്‍ ജാഗ്രത പുലര്‍ത്താന്‍ മുന്നറിയിപ്പ്
- അഅലിയിലെ ഇന്റര്‍സെക്ഷനില്‍ അപകടങ്ങളില്ലാതാക്കാന്‍ നടപടി വേണമെന്ന് നിര്‍ദേശം
- കിംഗ് ഫഹദ് കോസ് വേയില്‍ ബഹ്റൈന്റെ പ്രധാന കേന്ദ്രങ്ങളെക്കുറിച്ച് സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കും

