മസ്കത്ത് : യാത്രക്കാരുമായി പോവുകയായിരുന്ന ബസിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. മസ്കത്ത് -നിസ്വ റോഡിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ബസിന്റെ പിന്‍വശത്തു നിന്നാണ് തീപ്പിടിത്തമുണ്ടായത്. തീ പടർന്നു തുടങ്ങിയപ്പോഴേക്കും യാത്രികരെ മുഴുവൻ പുറത്തിറക്കിയതിനാൽ ആർക്കും പരിക്കില്ല. യാത്രികർ പുറത്തിറങ്ങി അൽപസമയത്തിനകം തീ ആളിപ്പടർന്നു. സിവിൽ ഡിഫൻസ് ഏറെ പണിപ്പെട്ടാണ് തീയണച്ചത്. ബസ് പൂർണമായും കത്തിനശിച്ചു. എല്ലാ യാത്രക്കാരും സുരക്ഷിതരാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സമാഈൽ വിലായത്തിലെ അൽ ഹൗബ് മേഖലയിലാണ് തീപിടിത്തം നടന്നത് വാഹനങ്ങൾ പതിവായി പരിശോധിക്കണമെന്നും തീപിടിത്തത്തിന് കാരണമാകുന്ന വസ്തുക്കൾ വാഹനങ്ങളിൽ സൂക്ഷിക്കരുതെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
Trending
- റണ്‍വേയിലൂടെ നീങ്ങുന്നതിനിടെ ടഗ് ട്രാക്ടറിലിടിച്ച് എയര്‍ ഇന്ത്യ വിമാനം; യാത്രക്കാര്‍ക്ക് പരിക്കില്ല
- തിരുവനന്തപുരം മേട്ടുക്കടയിൽ കടമുറിക്കുള്ളിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം; മരിച്ചത് ബ്യൂട്ടി പാര്‍ലര്‍ ഉടമ
- സ്ത്രീവിരുദ്ധ പരാമര്‍ശം: രാഷ്ട്രീയമായി ശരിയായിരുന്നില്ല, നിയമപരമായി തെറ്റല്ലെന്ന് ആർഎംപി നേതാവ് ഹരിഹരന്
- മേയർ – കെഎസ്ആർടിസി ബസ് ഡ്രൈവർ തർക്കം; ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴി എടുക്കാനൊരുങ്ങി പൊലീസ്
- ഗാസയിൽ വെടിനിർത്താൻ അന്താരാഷ്ട്ര സമൂഹം ഇടപെടണം: ശാശ്വത സമാധാനത്തിനാഹ്വാനം ചെയ്ത് അറബ് ഉച്ചകോടി
- വന്യമൃഗങ്ങൾ ജനവാസമേഖലയിൽ ഇറങ്ങുന്നത് നേരത്തെ അറിയിക്കാൻ എഐ; കഞ്ചിക്കോട് ആദ്യഘട്ട പരീക്ഷണം വിജയം
- പക്ഷിപ്പനി: ആലപ്പുഴയില്‍ 12,678 വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും
- കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയാ പിഴവ്; ഡോക്ടർക്കെതിരെ കേസെടുത്തു