മലപ്പുറം: സംസ്ഥാന പാതയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 20 പേർക്ക് പരിക്ക്. കുറ്റിപ്പുറം സംസ്ഥാന പാതയിൽ കിൻഫ്ര പാർക്കിന് സമീപത്തായി പള്ളിപ്പടിയിലാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം.കോഴിക്കോട് ഭാഗത്തുനിന്നും തൃശൂരിലേയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസും എതിർദിശയിൽ നിന്നുവന്ന ടിപ്പർ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. രണ്ട് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ടിപ്പർ ലോറി പൂർണമായും തകർന്ന നിലയിലാണ്.പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ആർക്കും ഗുരുതര പരിക്കില്ലെന്നാണ് വിവരം. പരിക്കേറ്റവരെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.പള്ളിപ്പടിയിൽ മേൽപ്പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നയിടത്താണ് അപകടമുണ്ടായത്. ഇതിനാൽ തന്നെ പ്രദേശത്ത് അപകടങ്ങൾ കൂടുതലാണെന്ന് നാട്ടുകാർ പറയുന്നു.
Trending
- മണിപ്പൂരിലെ രാഷ്ട്രപതി ഭരണം പിൻവലിച്ച് കേന്ദ്രം; പുതിയ സർക്കാർ രൂപീകരണം ഉടൻ
- ആടിയ നെയ്യ് ക്രമക്കേടില്‍ ദേവസ്വം ജീവനക്കാരൻ സുനില്‍ കുമാറിനെ അറസ്റ്റ് ചെയ്ത് വിജിലൻസ്, കേസിലെ ആദ്യ അറസ്റ്റ്
- ബഹ്റൈനില്‍ കഴിഞ്ഞ വര്‍ഷം നട്ടുപിടിപ്പിച്ചത് 2.4 ദശലക്ഷം വൃക്ഷങ്ങള്‍
- ഏഷ്യക്കാരനെ കൊലപ്പെടുത്തിയ കേസ് കോടതിക്ക് വിട്ടു
- കോംഗോയിലെ ഖനി അപകടം: ബഹ്റൈന്‍ അനുശോചിച്ചു
- ബഹ്റൈന്‍ ഭവന മന്ത്രാലയത്തിന് ഗള്‍ഫ് എഞ്ചിനീയറിംഗ് യൂണിയന് അവാര്‍ഡ്
- ലോക ഗവണ്മെന്റ് ഉച്ചകോടിയില്‍ ബഹ്റൈനും യു.എ.ഇയും ധാരണാപത്രം ഒപ്പുവെച്ചു
- നടത്തത്തിനിടയില്‍ മയക്കുമരുന്ന് കച്ചവടം: മൃഗസ്നേഹിയായ യുവതിയെ കോടതിയില്‍ ഹാജരാക്കി

