കാസർകോട്: ചാലിങ്കാൽ ദേശീയപാതയിൽ ബസ് തലകീഴായി മറിഞ്ഞ് ഡ്രൈവർ മരിച്ചു. വിദ്യാർഥികൾ അടക്കം 20 ഓളം പേർക്ക് പരുക്കേറ്റു. മധൂർ രാംനഗർ സ്വദേശി ചേതൻ കുമാർ (37) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെ പുല്ലൂർ പെരിയ പഞ്ചായത് ഓഫീസിന് സമീപമായിരുന്നു അപകടം. മംഗ്ളൂറിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന മഹ്ബൂബ് ബസ് ആണ് അപകടത്തിൽ പെട്ടത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി ടോൾ ബൂത് സ്ഥാപിക്കുന്നതിനായി ചാലിങ്കാൽ മൊട്ടയിൽ റോഡ് വഴിതിരിച്ച് വിട്ടിരുന്നു. ഇവിടെയുള്ള വളവിൽ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബസിനടിയിൽ കുടുങ്ങിപ്പോയ യാത്രക്കാരെ ഏറെ പണിപ്പെട്ടാണ് പൊലീസും ഫയർഫോഴ്സും പ്രദേശവാസികളും ചേർന്ന് പുറത്തെടുത്തത്. പരുക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി
Trending
- ഗള്‍ഫ് സംഘര്‍ഷം: ബഹ്റൈനികള്‍ ജാഗ്രത പാലിക്കണമെന്ന് എസ്.സി.ഐ.എ.
- വ്യാജ ടെന്‍ഡര്‍ ഇമെയിലുകള്‍ക്കെതിരെ ജാഗ്രത പാലിക്കുക: ബഹ്റൈനിലെ കമ്പനികളോട് ആഭ്യന്തര മന്ത്രാലയം
- ബഹ്റൈന്‍ ഗള്‍ഫ് സംഘര്‍ഷത്തിന്റെ ഭാഗമല്ല: ആഭ്യന്തര മന്ത്രി
- സി.ബി.ബിയുടെ ഉന്നത തസ്തികകളില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാളധികം
- അല്‍ ബുദയ്യ തീരത്ത് പിഞ്ചുകുഞ്ഞ് മുങ്ങിമരിച്ചു
- അവസാന ഘട്ടത്തില്‍ വെടിപൊട്ടിച്ച് എം.വി. ഗോവിന്ദന്; നിലമ്പൂരില്‍ ചൂടേറിയ ചര്‍ച്ചയായി ആര്.എസ്.എസ്. ബന്ധം
- വിദേശത്ത് കുടുങ്ങിയ ബഹ്റൈനികളെ നാട്ടിലെത്തിക്കാനുള്ള തീവ്രശ്രമത്തില്‍ വിദേശകാര്യ മന്ത്രാലയം
- ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ മലയാളം പാഠശാല; റിഫ കേമ്പസ് പ്രവേശനോത്സവം സംഘടിപ്പിച്ചു