കാസർകോഡ്: പാണത്തൂരില്‍ ബസ് മറിഞ്ഞ് അഞ്ച് പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
വിവാഹ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് മറിഞ്ഞത്. ബസ് വീടിനു മുകളിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
കർണാടകയിലെ സുള്ള്യയിൽ നിന്നും പാണത്തൂരിലേക്ക് വന്ന ബസ് ഇറക്കത്തിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. മുപ്പതോളം പേർ ബസിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.