കൊച്ചി: പെരുമ്പാവൂരിലെ ബിവറേജസ് ഓട്ട്ലെറ്റിൽ കത്തിക്കുത്ത്. ഇന്ന് വൈകിട്ട് ലോറിയില്‍നിന്ന് മദ്യത്തിന്റെ ലോഡ് ഇറക്കുന്നതിനിടെയാണ് അക്രമമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് അല്ലപ്ര സ്വദേശി ഷിയാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുന്‍ വൈരാഗ്യമാണ് അക്രമത്തിന് കാരണമായത് എന്നാണ് പൊലീസ് പറയുന്നത്. ബിവറേജ് ഓട്ട്ലെറ്റിൽ മദ്യത്തിന്റെ ലോഡ് ഇറക്കി കൊണ്ടിരിക്കുകയായിരുന്ന യൂണിയൻ തൊഴിലാളിയായ സുനീറിനെ ഷിയാസി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനിടെ സുനീറിനും തൊഴിലാളിയായ റിയാസ് സാദിഖ് എന്നിവര്‍ക്കും പരിക്കേറ്റു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Trending
- കടയ്ക്കലിൽ വൻ മയക്കുമരുന്ന് വേട്ട; അഞ്ച് കോടിയുടെ പാൻമസാലയും കഞ്ചാവും പിടികൂടി
- തെരഞ്ഞെടുപ്പ് തോല്‍വിക്കും വിവാദങ്ങൾക്കും പിന്നാലെ ധ്യാനം തുടങ്ങി കെജ്രിവാൾ, വിമർശിച്ച് കോൺഗ്രസും ബിജെപിയും
- ഉത്സവസ്ഥലത്ത് ബഹളമുണ്ടാക്കി, കസ്റ്റഡിയിലെടുത്ത യുവാവിന്റെ കയ്യിൽ നിന്നും കഞ്ചാവ് പിടികൂടി
- കണ്ണൂർ കരിക്കോട്ടക്കരിയിൽ മയക്കുവെടി വെച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു
- മലപ്പുറത്ത് വൻ സ്പിരിറ്റ് വേട്ട; പിടികൂടിയത് 10,000 ലിറ്റർ
- കടുവയെ കണ്ടെന്ന വീഡിയോ എഡിറ്റ് ചെയ്തത്, യുവാവിനെതിരെ പരാതി നൽകി വനംവകുപ്പ്
- വിദ്യാർത്ഥിനിക്കുനേരെ സഹപാഠികൾ നായ്ക്കുരണ പൊടിയെറിഞ്ഞ സംഭവം; മൂന്ന് അധ്യാപകർക്ക് സസ്പെൻഷൻ, ഒരാളെ സ്ഥലം മാറ്റി
- മാനന്തവാടിയിൽ അഞ്ച് വിദ്യാർത്ഥികൾ സംഘം ചേർന്ന് സഹപാഠിയെ മർദിച്ചു