തൃശൂർ: പൂട്ടിക്കിടന്ന വീട് കുത്തിപ്പൊളിച്ച് മോഷണം നടത്തിയ യുവാക്കൾ അറസ്റ്റിൽ. അഴീക്കോട് അയ്യാരില്‍ അഹമ്മദ് ഹാബില്‍, പൊടിയന് ബസാര്‍ ചെമ്പനെഴത്തു സൂര്യ, മേത്തല ഉണ്ടേക്കടവ് പെരിങ്ങാട്ട് പ്രണവ് എന്നിവരാണ് അറസ്റ്റിലായത്. പൂട്ടിക്കിടന്ന വീട് കുത്തിപ്പൊളിച്ച് വിലകൂടിയ വാച്ചുകളും വീട്ടുപകരണങ്ങളും കാറിന്റെ ബാറ്ററിയും മോഷ്ടിക്കുകയായിരുന്നു. തൃശൂർ ശൃംഗപുരത്ത് ഭാഗ്യലക്ഷ്മിയുടെ വീട്ടിലാണ് മോഷണം നടന്നത്. രണ്ട് മാസമായി വീട് പൂട്ടിക്കിടക്കുകയായിരുന്നു. മോഷണം ചെയ്തെടുത്ത മുതലുകള്‍ പലപ്പോഴായി വിറ്റശേഷം കിട്ടിയ പണം ലഹരി വസ്തുക്കള്‍ വാങ്ങുന്നതിനും മറ്റുമായാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. പത്തോളം പേരുടെ സംഘമാണ് മോഷണത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. പ്രതികളായ മറ്റുള്ളവർക്ക് വേണ്ടി അന്വേഷണം ഊർജിതമാണെന്നും കൊടുങ്ങല്ലൂര്‍ പൊലീസ് അറിയിച്ചു. വിദേശത്തുള്ള വീട്ടുടമയുടെ ബന്ധുവിന്റെ പരാതിയില്‍ കൊടുങ്ങല്ലൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരവെയാണ് പ്രതികള്‍ അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ട പ്രതികള്‍ മുമ്പും പല സ്റ്റേഷനുകളിലെയും മോഷണ കേസുകളില്‍ പ്രതികളാണ്. സംഘത്തിലെ മറ്റ് അംഗങ്ങളെ കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
Trending
- 95ാമത് സൗദി ദേശീയ ദിനം: ബി.ടി.ഇ.എ. ടൂറിസം ആഘോഷ പരിപാടി നടത്തും
- ജോയിന്റ് കമാന്‍ഡ് ആന്റ് സ്റ്റാഫ് കോഴ്സ് ബി.ഡി.എഫ്. ചീഫ് ഓഫ് സ്റ്റാഫ് ഉദ്ഘാടനം ചെയ്തു
- പ്രളയക്കെടുതി: ഹിമാചൽപ്രദേശിന് 1500 കോടി രൂപയും പഞ്ചാബിന് 1600 കോടി രൂപയും ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
- ബഹ്റൈന്‍ പോളിടെക്നിക്ക് വഴി തടവുകാര്‍ക്ക് ഓംബുഡ്സ്മാന് വിദ്യാഭ്യാസ അവസരമൊരുക്കും
- നേപ്പാളിൽ ‘ജെൻ സി’ പ്രക്ഷോഭകാരികൾ മുന്‍ പ്രധാനമന്ത്രിയുടെ വീടിന് തീയിട്ടു, ഭാര്യ വെന്തുമരിച്ചു; കലാപം കത്തിപ്പടരുന്നു
- ഖത്തറിൽ ആക്രമണം നടത്തി ഇസ്രയേൽ; ദോഹയിൽ ഉഗ്രസ്ഫോടനം, ഉന്നം മുതിർന്ന ഹമാസ് നേതാക്കൾ
- സി പി രാധാകൃഷ്ണന് പുതിയ ഉപരാഷ്ട്രപതിയായി; ജയം 767 ല്‍ 452 വോട്ടുകള്‍ നേടി,ഇന്ത്യ സഖ്യത്തില്‍ വോട്ടുചേര്‍ച്ച
- തായ്ലന്റിലേക്കുള്ള പുതിയ ബഹ്റൈന്‍ അംബാസഡര്‍ക്ക് ചേംബര്‍ ഓഫ് കോമേഴ്സ് സ്വീകരണം നല്കി